ഭാവിയുടെ പുനര്‍വിഭാവനം
ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍
പ്രകാശ് രാജ്
വിവര്‍ത്തനം: ജോസഫ് കെ ജോബ്
യുക്തിവിചാരവും ചോദ്യംചെയ്യലും വിവേചനശക്തിയും സഹിഷ്ണുതയുമാണ് സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന വഴികള്‍. അതിലൂടെമാത്രമേ ധാര്‍മികപുരോഗതി കൈവരിക്കാനും സാമൂഹിക അപചയം തടയാനും കഴിയുകയുള്ളൂ. സാംസ്‌കാരികവും ഭാഷാപരവുമായ എല്ലാ വിഭാഗങ്ങളെയും ഒന്നായിചേര്‍ക്കുക എന്നതായിരിക്കണം എല്ലാ മതങ്ങളുടെയും സര്‍ക്കാരുകളുടെയും ലക്ഷ്യം. അസംതൃപ്തിയുടെ മൂലകാരണം ദാരിദ്ര്യവും നിരക്ഷരതയുമാണ്. ഇന്നിപ്പോള്‍ ഈ സര്‍ക്കാര്‍ പറയുന്നത് ‘ഒരു ദേശം ഒരു ഇലക്ഷന്‍’ എന്നതാണ്. എന്തുകൊണ്ടാണ് ‘ഒരു ദേശം തുല്യ വിദ്യാഭ്യാസം’ എന്നോ ‘ഒരു ദേശം തുല്യ പൊതുജനാരോഗ്യസംരക്ഷണം’ എന്നോ ഉള്ള മുദ്രാവാക്യങ്ങള്‍ അവര്‍ക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാകാത്തത്?
കേരളത്തിലേക്കു വരുന്നത് എന്നും സന്തോഷകരമാണ്. ദൈവത്തിന്റെ സ്വന്തം നാടാണിത്. ഈ നാട്ടിലെ രാഷ്ട്രീയത്തില്‍ ദൈവം വല്ലാതെയങ്ങ് ഇടപെടുന്നില്ല എന്നതിന് ദൈവത്തോട് പ്രത്യേകം നന്ദി. ഡി സി
ബുക്‌സ് അതിന്റെ പ്രസിദ്ധീകരണത്തിന്റെ സാര്‍ത്ഥകവും മഹത്തരവുമായ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍, ഈ വേദിയില്‍ നില്‍ക്കുന്നത് ഒരു ബഹുമതിയായിത്തന്നെ ഞാന്‍ കാണുന്നു. മഹാനായ പ്രസാധകനും എഴുത്തുകാരനും സാമൂഹിക പരിഷ്‌കര്‍ത്താവും തലമുറകളെ സ്വാധീനിച്ച മഹാപ്രതിഭയുമായ പത്മഭൂഷണ്‍ ഡി സി കിഴക്കേമുറിയോടുള്ള കൃതജ്ഞത ഈ അവസരത്തില്‍ എന്റെ ഹൃദയത്തില്‍ നിറയുന്നുണ്ട്. രാഷ്ട്രത്തോടുള്ള സ്‌നേഹാദരവുകൊണ്ടും താന്‍ തിരഞ്ഞെടുത്ത വഴികളില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിച്ചതുകൊണ്ടും അദ്ദേഹം നമുക്ക് വലിയ മാതൃക സൃഷ്ടിച്ചു. ഇവിടെ നിങ്ങളുടെ മുന്നില്‍ ഈ അവസരത്തില്‍ നില്‍ക്കാന്‍ കഴിഞ്ഞതിന് ഞാന്‍ അദ്ദേഹത്തോട് സര്‍വാത്മനാ കടപ്പെട്ടിരിക്കുന്നു. അദ്ദേഹം ചെയ്തതുപോലെ നിര്‍ഭയനായി നില്‍ക്കുക എന്നതാണ് ഇന്നത്തെ ഈ സാഹചര്യത്തില്‍ പ്രസക്തമായിരിക്കുന്നത്.
ഒരു സഹജീവി എന്ന നിലയിലും ഈ രാജ്യത്തെ ഒരു പൗരന്‍ എന്ന നിലയിലും ഒരു കലാകാരന്‍ എന്ന നിലയിലുമാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. എനിക്ക് കാണാന്‍ കഴിഞ്ഞ കാര്യങ്ങളെ വച്ചുകൊണ്ട്, ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വച്ചുകൊണ്ട് നിങ്ങളുമായി സംവദിക്കാനാണ് ആഗ്രഹിക്കുന്നത്. അതാണ് ഒരു നടനോ നടിയോ ഒക്കെ ചെയ്യേണ്ടത് എന്നാണു വിചാരിക്കുന്നതും. എന്നാലിപ്പോള്‍ പതിവില്ലാത്ത മട്ടില്‍ ചിലതൊക്കെ ഞാന്‍ കേള്‍ക്കുന്നുണ്ട്: ”നിങ്ങള്‍ വളരെ കഴിവുള്ള ഒരു നടനാണ്, പലതരം കഴിവുകള്‍ നിങ്ങള്‍ക്കുണ്ട്, നിങ്ങള്‍ നിങ്ങളുടെ ജോലി ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്, പിന്നെ എന്തു കൊണ്ട് ഇവിടുത്തെ സുന്ദരമായ കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് സംസാരിച്ചുകൂടാ. സാഹിത്യം, കവിത, സുന്ദരമായ ല?ോകം, പുഴകള്‍, അങ്ങനെ എന്തൊക്കെ കാര്യങ്ങള്‍.’
പൂര്‍ണ്ണരൂപം 2023 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്
Comments are closed.