DCBOOKS
Malayalam News Literature Website

ഡി സി ബുക്സിനെ പരാമര്‍ശിച്ച് ഫ്രാങ്ക് ഫര്‍ട്ട് പുസ്തകമേളയില്‍ സൽമൻ റുഷ്ദി

ജര്‍മ്മനി: ഫ്രാങ്ക് ഫര്‍ട്ട് പുസ്തകമേളയില്‍ മലയാളം പ്രസാധകരായ ഡി സി ബുക്സിനെ പരാമര്‍ശിച്ച് സൽമൻ റുഷ്ദി. ബ്രിട്ടീഷ് ഹോണററി കൗണ്‍സിലില്‍ പ്രസാധകര്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുമായി നടത്തിയ പ്രത്യേക കൂട്ടായ്മയിലാണ് റുഷ്ദി മലയാള പ്രസാധകരെ പരമാര്‍ശിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ചത്. സംസ്കാരങ്ങള്‍ സ്വതന്ത്രമായി ആശയകൈമാറ്റം നടത്തിയത് പുസ്തകങ്ങളിലൂടെയാണെന്ന് റുഷ്ദി പറഞ്ഞു. ഡി സി ബുക്സ് സിഇഒ രവി ഡിസി , ഗോവിന്ദ് ഡിസി എന്നിവർ കൂട്ടായ്മയിൽ പങ്കെടുത്തു.

തനിക്കെതിരെയുണ്ടായ വധശ്രമത്തിന്റെയും രക്ഷപ്പെടലിന്റെയും കഥ പറയുന്ന റുഷ്ദിയുടെ പുതിയ പുസ്തകം ‘Knife’ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നകാലത്തുതന്നെ ഡി സി ബുക്സ് മലയാളി വായനക്കാര്‍ക്കും ലഭ്യമാക്കും.

പാതിരാ സന്തതികള്‍, ഗോള്‍ഡന്‍ ഹൗസ്, ആയിരത്തൊന്ന് രാവുകള്‍, വിക്ടറി സിറ്റി(വിജയനഗരി ) എന്നിവയാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച സൽമൻ റുഷ്ദിയുടെ പുസ്തകങ്ങൾ.

Comments are closed.