DCBOOKS
Malayalam News Literature Website

‘We’ ll see each other in August’ ; മരണാനന്തരം കണ്ടെത്തിയ മാർകേസിന്റെ പുതിയ നോവൽ, ഇന്ത്യൻ ഭാഷകളിലെ ആദ്യ മൊഴിമാറ്റം ഡി സി ബുക്സിലൂടെ

സ്പാനിഷ് എഡിഷന്റെ കവർ ഫ്രാങ്ക് ഫർട്ട് പുസ്തകമേളയിൽ പ്രകാശനം ചെയ്തു

അന്താരാഷ്ട്ര പ്രശസ്തനായ കൊളംബിയൻ സാഹിത്യകാരൻ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഇതുവരെ വെളിച്ചം കാണാത്ത നോവൽ ഉടൻ പ്രസിദ്ധീകൃതമാകുന്നു. പുസ്തകത്തിന്റെ സ്പാനിഷ് എഡിഷന്റെ കവർ ഫ്രാങ്ക് ഫർട്ട് പുസ്തകമേളയിൽ പ്രകാശനം ചെയ്തു. EN AGOSTO NOS VEMOS എന്നാണ് പുസ്തകത്തിന്റെ സ്പാനിഷ് പേര്. വ്യത്യസ്ത ഭാഷകളിൽ ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽ പ്രസിദ്ധീകരിക്കുന്ന നോവൽ ഇന്ത്യൻ ഭാഷകളിൽ നിന്നും ആദ്യം മൊഴിമാറ്റി പ്രസിദ്ധീകരിക്കുന്നത് ഡി സി ബുക്‌സാണ് . ഡി സി ബുക്‌സ് സി ഇ ഒ രവി ഡിസി , ഗോവിന്ദ് ഡിസി എന്നിവർ പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുത്തു. പുസ്തകം അടുത്ത വര്‍ഷത്തോടെ പുറത്തിറങ്ങും.

അമ്മയുടെ കല്ലറയില്‍ പൂക്കള്‍ വെക്കാനായി ഒരു ദ്വീപിലെത്തുന്ന അന മാഗ്ഡലേന ബച് (Ana Magdalena Bach) എന്ന മധ്യവയസ്‌കക്കുണ്ടാകുന്ന ചോദനകളെക്കുറിച്ചാണ് മാർക്കേസ് ആദ്യ അധ്യായത്തില്‍ എഴുതിയിരുന്നത്. എന്നാല്‍ 2014ല്‍ മാർക്കേസ് അന്തരിച്ചു. 150 പേജുകളുള്ള പുസ്തകത്തില്‍ അഞ്ച് വ്യത്യസ്ത ഭാഗങ്ങളായിരിക്കും ഉണ്ടാവുക.

ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.