ചുരണ്ടിനോക്കുന്ന സ്വത്വങ്ങള്‍
സെപ്റ്റംബർ ലക്കം ‘പച്ചക്കുതിര’ യില്‍
ഡോ. പി.കെ. പോക്കര്‍
മുസ്‌ലിം വ്യക്തിനിയമവും മുസ്ലിം സ്ത്രീജീവിതവും തമ്മില്‍ എന്തെങ്കിലും വേറിട്ട ബന്ധമുണ്ടോ എന്നത് വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു ചോദ്യമാണ്. മുസ്ലിം ഹിന്ദു ക്രിസ്റ്റ്യന്‍ പാര്‍സി സിഖ് മുതലായ മതപരമായ സംബോധനകളെ നമുക്ക് എത്രമാത്രം മറികടക്കാന്‍ കഴിയും? മതജീവിതവും മതേതര ജീവിതവും എങ്ങനെ എവിടെവെച്ചു വേര്‍തിരിക്കും. ഇത്തരം ചോദ്യങ്ങളെല്ലാം ഇന്നത്തെ ഇന്ത്യയില്‍ എങ്ങനെ സംബോധന ചെയ്യും എന്നത് ഇതിനെക്കാളെല്ലാം പ്രധാനമാണ്. അടുത്ത കാലത്ത് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഞാനും എന്റെ ഭാര്യ സി കെ റംലയുമായുള്ള വിവാഹം റജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഈ ചോദ്യങ്ങള്‍ ഒരിക്കല്‍കൂടി അഭിമുഖീകരിക്കേണ്ടി വന്നിരിക്കയാണ്.
എപ്പോഴും നീതി ലഭിക്കേണ്ടത് ഓരോ മനുഷ്യന്റെയും അവകാശവും അനിവാര്യതയുമാണ്. നീതി നിഷേധിക്കപ്പെടുന്ന മനുഷ്യരുടെ എണ്ണം നമുക്ക് മുന്നില്‍ പെരുകുമ്പോള്‍ ചിന്തിക്കുന്ന ഒരു മനുഷ്യന് എങ്ങനെ സൈ്വരമായി ഉറങ്ങാന്‍ കഴിയും. ഇന്നത്തേതുപോലെ രാജ്യം കലാപോത്സുകതയിലും വംശീയവിദ്വേഷത്തിലും കലുഷിതമായ ഒരു കാലത്ത് നീതിയെക്കുറിച്ച് സംസാരിക്കാന്‍ എളുപ്പമല്ല; പ്രത്യേകിച്ചു വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളെ മുന്‍നിര്‍ത്തി സംസാരിക്കാന്‍. സമ്പദ്ഘടന, ഭരണകൂടം,സമൂഹം, വ്യക്തികള്‍, സംഘടനകള്‍, മതങ്ങള്‍ എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടും കൂടിക്കുഴഞ്ഞുമാണ് നിലനില്‍ക്കുന്നത്. വിശ്വാസത്തെയും അന്ധവിശ്വാസത്തെയും വേര്‍തിരിക്കാന്‍ എളുപ്പമല്ലാത്തതുപോലെ യുക്തിയും അയുക്തിയും വേര്‍തിരിക്കാനും എളുപ്പമല്ല.
ഇന്ന് നമ്മള്‍ രാജ്യത്തു കേള്‍ക്കുന്ന ഓരോ നിലവിളിയും പ്രകൃതിദുരന്തങ്ങള്‍കൊണ്ട് ഉണ്ടാവുന്നവയല്ലെന്നും ബോധപൂര്‍വം ഉണ്ടാക്കുന്ന വിദ്വേഷങ്ങളുടെയും അപരവല്‍ക്കരണങ്ങളുടെയും ഫലമാണെന്നതും നമ്മുടെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നു. മനുഷ്യനന്‍മയെക്കുറിച്ച് പഠിച്ചതെല്ലാം പാഴായിപ്പോയെന്ന് തോന്നും വിധത്തിലാണ് മണിപ്പൂര്‍ നമുക്ക് മുന്നില്‍ നഗ്‌നമായി നില്‍ക്കുന്നത്. കലാപങ്ങളിലെന്നപോലെ ദൈനംദിനജീവിതത്തിലും ഏറ്റവുമധികം പീഡനങ്ങളും നൊമ്പരങ്ങളും അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകള്‍ക്കാണ്. അരുന്ധതി റോയ്യുടെ നോവലില്‍ (The Ministry of Utmost Happiness) ഭിന്നലിംഗമായതുകൊണ്ട് മുഖ്യകഥാപാത്രമായ അന്‍ജും ഗുജറാത്ത് കലാപത്തില്‍ രക്ഷപ്പെടുന്നുണ്ട്. ഹിജഡയെ ഉപദ്രവിച്ചാല്‍ കഷ്ടത പിന്തുടരുമെന്ന ഗുജറാത്തിലെ ഹിന്ദുക്കളുടെ വിശ്വാസമാണ് അന്‍ജുമിനെ തുണച്ചത്. എന്നാല്‍ ഗുജറാത്തിലെ മുസ്ലിം സ്ത്രീകള്‍ അപ്പോഴും ജീവനുവേണ്ടി പിടയുകയായിരുന്നു. അന്ധവിശ്വാസങ്ങള്‍പോലും സ്ത്രീജീവിതത്തെ തുണയ്ക്കുന്നില്ലെന്ന് ചുരുക്കം. നരോദപാട്ടിയയില്‍ ഹീനമായി ബലാല്‍സംഗത്തിനുശേഷം കൊല്ലപ്പെട്ട സ്ത്രീകളെക്കുറിച്ച് പ്രത്യേകം പഠനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതിനൊന്നും യാതൊരു ഫലവുമില്ലെന്നാണ് മണിപ്പൂരിലെ സ്ത്രീപീഡനങ്ങളും ഹത്യകളും കാണിക്കുന്നത്.
ഇത്രയും ആമുഖമായി പറഞ്ഞത് മുസ്ലിം സ്ത്രീകളുടെ അനന്തരാവകാശവുമായി ബന്ധപ്പെട്ടു നടത്തുന്ന ഇടപെടല്‍ ഇന്ന് വേറിട്ട് നടത്താവുന്ന ഒരു കാര്യമല്ലെന്നും ഇന്ത്യയിലാണ് നമ്മള്‍ ഇതെല്ലാം ചര്‍ച്ചാവിഷയമാക്കുന്നതെന്നും ഓര്‍മിപ്പിക്കാനാണ്. മുസ്ലിം വ്യക്തിനിയമവും മുസ്ലിം സ്ത്രീജീവിതവും തമ്മില്‍ എന്തെങ്കിലും വേറിട്ട ബന്ധമുണ്ടോ എന്നത് വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു ചോദ്യമാണ്. മുസ്ലിം ഹിന്ദു ക്രിസ്റ്റ്യന്‍ പാര്‍സി സിഖ് മുതലായ മതപരമായ സംബോധനകളെ നമുക്ക് എത്രമാത്രം മറികടക്കാന്‍ കഴിയും? മതജീവിതവും മതേതര ജീവിതവും എങ്ങനെ എവിടെവെച്ചു വേര്‍തിരിക്കും. ഇത്തരം ചോദ്യങ്ങളെല്ലാം ഇന്നത്തെ ഇന്ത്യയില്‍ എങ്ങനെ സംബോധന ചെയ്യും എന്നത് ഇതിനെക്കാളെല്ലാം പ്രധാനമാണ്. അടുത്ത കാലത്ത് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഞാനും എന്റെ ഭാര്യ സി കെ റംലയുമായുള്ള വിവാഹം റജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഈ ചോദ്യങ്ങള്‍ ഒരിക്കല്‍കൂടി ഞാന്‍ അഭിമുഖീകരിക്കേണ്ടി വന്നിരിക്കയാണ്. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കപ്പുറം നിക്കാഹ് കഴിച്ചു വിവാഹിതരായ ഞങ്ങള്‍ ഇപ്പോള്‍ ആ വിവാഹം റജിസ്റ്റര്‍ ചെയ്യേണ്ടി വന്നതെന്തുകൊണ്ടാണ്?
പൂര്‍ണ്ണരൂപം 2023 സെപ്റ്റംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബർ ലക്കം ലഭ്യമാണ്
Comments are closed.