DCBOOKS
Malayalam News Literature Website

ചാമിസ്സോ വഴികളിലൂടെയൊരു യാത്ര…

പ്രകാശ് മാരാഹിയുടെ ‘ചാമിസ്സോ‘ എന്ന കഥാസമാഹാരത്തിന്  വിനീത് വിശ്വദേവ് എഴുതിയ വായനാനുഭവം

ഫ്രഞ്ച് എഴുത്തുകാരനായ ജീൻ ഗിയാനോയുടെ “ദി മാൻ ഹു പ്ലാന്റഡ് ട്രീസ്‌” എന്ന പുസ്തകത്തിലെ പ്രകൃതി നിയമം അഭിസംബോധനം ചെയ്തുകൊണ്ടുള്ള വരികളിലൂടെയാണ് പ്രകാശ് മാരാഹിയുടെ “ചാമിസ്സോ” പുസ്തകം ആരംഭിക്കുന്നത്. പതിനഞ്ചു ചെറുകഥകൾ ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകത്തിൽ പ്രകാശ് മാരാഹിയും നൽകുൽ വി ജി യുമായുള്ള “കഥ കാലം ജീവിതം” എന്ന തലക്കെട്ടിൽ വരുന്ന അഭിമുഖവും ഉൾപ്പെട്ടിരിക്കുന്നു.

പതിനഞ്ചു കഥകളും വ്യത്യസ്ത ശ്രേണിയിൽ വ്യാഖ്യാനിക്കുമ്പോൾ കഥകളിഷ്ടപ്പെടുന്നവർക്കു നവ്യാനുഭൂതിയുണർത്തുന്ന തലത്തിലേക്ക് എഴുത്തുകാരൻ ഈ പുസ്തകത്തിന്റെ എത്തിക്കുന്നുണ്ട് എന്ന് എടുത്തുപറയേണ്ട വസ്തുതയാണ്. 2016 മുതൽ 2020 വർരെയുള്ള കലകഘട്ടങ്ങളിൽ വിവിധ മാസികകളിൽ Textപ്രസിദ്ധം ചെയ്ത കഥകൾ കൂടിയാണെന്ന പ്രത്യേകത കൂടി ഈ പുസ്തകത്തിനുണ്ട്.

ഈ പുസ്തകത്തിന്റെ ശീർഷകം പ്രതിനിധാനം ചെയ്യുന്ന”ചാമിസ്സോ” എന്ന കഥ തന്നെയാണ് എന്നെ ഏറെ വിസ്മയിപ്പിച്ചത്. ആലപ്പുഴ ജില്ലയിലെ തക്കാട്ടുശ്ശേരിക്കാരനായ ചിദൻ എന്ന വിളിപ്പേരുള്ള ചിദംബരൻ തണ്ടാർ സമുദ്ര ഗവേഷകനും സാഹിത്യത്തിലും അഭിരുചിയും അവഗാഹവുമുള്ള ആൾ ഒരു ട്രെയിൻ യാത്രയിൽ പ്രശാന്തന്റെ സഹയാത്രികനായി വന്നു ചേരുന്നതും ഒരേ കൂപ്പയിൽ ഇരുന്നു ജർമ്മൻ കവിയും സസ്യശാസ്ത്രജ്ഞനുമായിരുന്ന അഡെൽബെർട്ട് വോൺ ചാമിസ്സോയുടെ “പീറ്റർ ഷ്ലെമിഹൽ ” എന്ന പുസ്തകത്തിലെ കഥ സംഭാഷണമായി കടന്നു വരുന്നു. ആ പുസ്തകത്തിന്റെ രത്ന ചുരുക്കമൊന്നു പറയാം.

പീറ്റർ ഷ്ലെമിഹൽ എന്ന നിഷ്കളങ്കനായ ചെറുപ്പക്കാരൻ തന്റെ ശ്രമങ്ങളിൽ വിജയിക്കാതെ, പിശാചുമായി ഒരു ഉടമ്പടി മുദ്രവെക്കുന്നു, അതിൽ അവൻ ശാശ്വതമായ സമ്പത്തിനു തന്റെ നിഴൽ ഫോർച്യൂനാറ്റസിന്റെ പേഴ്‌സിനു വേണ്ടി കൈമാറുകയും ചെയ്യുന്നു. എന്നാൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായി പരിഹസിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്നു, തന്റെ മനസ്സമാധാനം നഷ്ടപ്പെടുന്നതിനേക്കാൾ ദാരിദ്ര്യം താങ്ങാൻ എളുപ്പമാണെന്ന് അവൻ മനസ്സിലാക്കുന്നു. ഇതിനെ വിവരിച്ചുകൊണ്ട് തന്നെ തന്നെ വിധക്തമായി വലയിൽ വീഴ്ത്തുകയും ചെയ്യുന്ന സംഭവം കഥാതന്തുവായി മറ്റൊരാഖ്യാന തലത്തിൽ കൊണ്ടുവരാൻ എഴുത്തുകാരൻ അതീവ ശ്രദ്ധ ചെലുത്തിയത് അഭിനന്ദനമായിരിക്കുന്നു.

ദൈവം തിരഞ്ഞെടുക്കാത്ത ഒരു അസംബന്ധകഥ മുതൽ കടൽപ്പരപ്പ്‌ വരെയുള്ള പതിനഞ്ചു കഥകൾ കാച്ചിക്കുറുക്കിയ രസാനുഭൂതി തരുന്നവയാണ്. “വിപരിണാമം”, ‘മൃഗാംഗ”, “മുതല” എന്നി കഥകൾ രണ്ടു പേജിൽ ഒതുങ്ങുമ്പോൾ “അത് ” ഒരു പേജിൽ മാത്രമായി കുറിക്കപ്പെടുന്നു. എന്നെ സംബന്ധിച്ചടുത്തോളം ഏറ്റവും ഇഷ്ടപെട്ട കഥകളായി “ചാമിസ്സോ” “പരിഭാഷ” അനുഭവപ്പെട്ടിരുന്നു. എല്ലാ കഥകളും മുഴിച്ചിലില്ലാതെ 170 പേജുകൾ ഒറ്റയിരുപ്പിനു തന്നെ വായിച്ചു തീർക്കാവുന്നതാണ്.

ഇതര സാഹിത്യത്തിലെ എഴുത്തുകാരെക്കുറിച്ചു പരാമർശിക്കുന്നതിലൂടെ അവരുടെ കൃതികളെ തിരയാനും ആനിനെക്കുറിച്ചുള്ള വായനയുടെ വാതായനങ്ങൾ തുറന്നിനാടും ഈ പുസ്തകത്തിനു കഴിയുന്നുണ്ട്. ഇനിയും പ്രകാശ് മാരാഹിയിൽ നിന്നും വ്യത്യസ്തമായ വായനാനുഭം പ്രതിനിധാനം ചെയ്യുന്ന കഥകൾ ഉടലെടുക്കട്ടെയെന്നാശംസിക്കുന്നു. ചെറുകഥകൾ ഇഷ്ടപ്പെടുന്നവർക്ക് “ചാമിസ്സോ” എന്ന സഥാസമാഹാരം നിരാശപ്പെടുത്തില്ലെന്നു ഉറപ്പു നൽകുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.