പ്രൊഫ.ടി.ജെ.ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’; അവലോകനവും സംവാദവും സെപ്റ്റംബര്‍ 17ന്
പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി സമത്വസമാജം ഗുരുവായൂര്‍ സംഘടിപ്പിക്കുന്ന അവലോകനവും സംവാദവും സെപ്റ്റംബര്‍ 17ന് ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളിനു സമീപമുള്ള ഫ്രീഡം ഹാളില്‍ നടക്കും. പി.ടി. കുഞ്ഞുമുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്യും. എ.പി. അഹമ്മദ് ഗ്രന്ഥാവലോകനം നടത്തും. പ്രൊഫ. ടി.ജെ. ജോസഫും സംവാദത്തിന്റെ ഭാഗമാകും.
അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകമാണ് ‘അറ്റുപോകാത്ത ഓര്‍മകള്‍’. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം എഴുതിയിരിക്കുകയാണ് ഈ പുസ്തകത്തില്‍.
Comments are closed.