DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് സുവര്‍ണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ഡി സി ബുക്സ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങൾക്ക് കോട്ടയം മാമ്മൻമാപ്പിള ഹാളില്‍ തുടക്കമായി. ഡി സി ബുക്സ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനവും ഡി സി പ്രസാധന മ്യൂസിയത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. എഴുത്തുകാരായ സച്ചിദാനന്ദന്‍സക്കറിയകെ. ആര്‍. മീരമനോജ് കുറൂര്‍എസ്. ഹരീഷ്ഉണ്ണി ആർ എന്നിവർ ചേർന്ന് ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പ്രകാശ് രാജ്, തോമസ് ചാഴിക്കാടൻ എം പി തുടങ്ങിയവര്‍ ചടങ്ങിന്റെ ഭാഗമായി. ‘ഭാവിയുടെ പുനര്‍വിഭാവനം’ എന്ന വിഷയത്തില്‍ പ്രകാശ് രാജ് 25-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തി.

അക്ഷരനഗരിയുടെയും കേരളത്തിന്റെയും ഭാരതത്തിന്റെയും ചരിത്രത്തിൽ ഇടംപിടിച്ച വ്യക്തിത്വമായിരുന്നു ഡി സി കിഴക്കെമുറിയെന്നു വി എൻ വാസവൻ പറഞ്ഞു. കിഴക്കെമുറി ഒരു വ്യക്തി ആയിരുന്നില്ല പ്രസ്ഥാനം തന്നെ ആയിരുന്നു എന്നും മന്ത്രി ഓർത്തെടുത്തു. സാംസ്കാരിക കേരളത്തിന്‌ ഡി സി ബുക്സും ഡിസി കിഴക്കെമുറിയും നൽകിയ സംഭാവനകളും മന്ത്രി ചൂണ്ടിക്കാട്ടി.

സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും വളരെ കർമ്മകുശലതയോട് കൂടി നോക്കിക്കണ്ട പ്രതിഭയായിരുന്നു ഡിസി കിഴക്കെമുറിയെന്നു തോമസ് ചാഴിക്കാടൻ എം പി പറഞ്ഞു.

കേരളീയ നവോത്ഥാനത്തിന്റെ വിസ്മയകരമായ തുടർച്ചകളിൽ ഒന്നാണ് ഡി സി ബുക്സും അതിന്റെ പ്രവർത്തനങ്ങളുമെന്ന് കെ സച്ചിദാനന്ദൻ പറഞ്ഞു. മലയാളിയെ പ്രബുദ്ധരാക്കിയതിൽ വായനയും പ്രസാധനശാലകളും വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡി സി ബുക്സിന്റെ നാൾ വഴികളെക്കുറിച്ച് ആമുഖ പ്രഭാഷണത്തിൽ ഡി സി ബുക്സ് സിഇഒ രവി ഡിസി വിശദീകരിച്ചു. 50 കൊല്ലം ഒപ്പംനിന്ന വായനക്കാർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

Comments are closed.