DCBOOKS
Malayalam News Literature Website

ചോറ്റുപാഠം; ദിവാകരന്‍ വിഷ്ണുമംഗലം എഴുതിയ കവിത

ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

രി വാങ്ങി വാ
വേഗം, പലവ്യഞ്ജനങ്ങളും
പലതും തീര്‍ന്നു, മീനുണ്ടെങ്കിലോ
വാങ്ങിക്കോളൂ”

”ഒക്കെയും വാങ്ങാം; ഞാനീ
പുസ്തകം വായിച്ചോട്ടെ
പാതിയില്‍ നിര്‍ത്തിപ്പോകാന്‍
മനസ്സു വരുന്നില്ല.
അറിയൂ, ശരീരത്തില്‍
മാത്രമല്ലല്ലോ കാര്യം
നിവരും താളില്‍
ജീവപാഠമല്ലയോ പ്രിയേ;
‘വായിച്ചു വളരൂ നീ,
വിളയു;വിശക്കുമ്പോള്‍
വേവാലാതിയോ? കൈയ്യില്‍
പുസ്തകമെടുത്തോളൂ’
കേട്ടതില്ലേ നീ മഹദ്‌സൂക്തങ്ങളിതേവിധം
വാക്കുകളല്ലോ നമുക്കൂക്കു
നല്കുന്നൂ മേന്മേല്‍?”

ദിവാകരൻ വിഷ്ണുമംഗത്തിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

പൂര്‍ണ്ണരൂപം 2023 ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ് ലക്കം ലഭ്യമാണ്‌

Comments are closed.