DCBOOKS
Malayalam News Literature Website

കെ സുരേന്ദ്രന്‍; മനുഷ്യമനസ്സിന്റെ അതിസങ്കീര്‍ണ്ണമായ അടരുകളെ ആവിഷ്‌കരിച്ച എഴുത്തുകാരന്‍

ഏറെ നിഗൂഢവും വിചിത്രവുമായ മനുഷ്യമനസ്സിന്റെ അതിസങ്കീര്‍ണ്ണമായ അടരുകളെText ആവിഷ്‌കരിച്ച എഴുത്തുകാരനാണ് കെ. സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ 26-ാമത് ചരമവാര്‍ഷികദിനമാണ് ഇന്ന്. കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും നേടിയിട്ടുള്ള അദ്ദേഹം ഒരേ സമയം നോവലുകളും നാടകങ്ങളും ജീവചരിത്രവും നിരൂപണങ്ങളുമെഴുതി.

കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ 1922 ഫെബ്രുവരി 22-നായിരുന്നു ജനനം. ടെലഫോണ്‍സ് ഡിപ്പാര്‍ട്‌മെന്റില്‍ ഉദ്യോഗത്തിലിരിക്കെ ജോലിവിരസതമൂലം അദ്ദേഹം രാജിവെക്കുകയായിരുന്നു. പിന്നീട് പൂര്‍ണ്ണസമയ എഴുത്തുകാരനായി. മുഖ്യധാരാസാഹിത്യത്തിന്റെ എല്ലാ ബഹളങ്ങളില്‍നിന്നും വിട്ടുനിന്നുകൊണ്ട് ഏറെക്കുറെ  നിശ്ശബ്ദമായിട്ടായിരുന്നു ആ സാഹിത്യപ്രവര്‍ത്തനം. എണ്‍പതുകളില്‍Text രാഷ്ട്രീയപരമായി ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ട നോവലായിരുന്നു പതാക. കലാകൗകുദിയില്‍ ആ നോവല്‍ ഖണ്ഡശ്ശ വന്നുകൊണ്ടിരുന്ന കാലത്തും എഴുത്തുകാരന്റെ മൗനവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു എന്നതാണ് പ്രത്യേകത.

ആദ്യനോവല്‍  താളം 1960-ലാണ് പുറത്തിറങ്ങിയത്. പിന്നീട് പ്രസിദ്ധീകരിച്ച  കാട്ടുകുരങ്ങ്, മായ, സുജാത, പതാക, മരണം ദുര്‍ബ്ബലം തുടങ്ങി നിരവധി നോവലുകളും ബലി, അരക്കില്ലം, പളുങ്കുപാത്രം എന്നീ നാടകങ്ങളും കലയും സാമാന്യജനങ്ങളും, മനുഷ്യാവസ്ഥ, സുരേന്ദ്രന്റെ Textപ്രബന്ധങ്ങള്‍ തുടങ്ങിയ ഉപന്യാസ-പഠനകൃതികളും ഗുരു, കുമാരനാശാന്‍, ടോള്‍സ്‌റ്റോയി, ദസ്തയേവ്‌സ്‌കി എിവരെക്കുറിച്ചുള്ള ജീവചരിത്രങ്ങളും ഞാനും എന്റെ ജീവിതവും എന്ന ആത്മകഥയും കെ. സുരേന്ദ്രന്റെText എക്കാലത്തെയും സര്‍ഗ്ഗസ്മാരകങ്ങളായി നമുക്കു മുന്നിലുണ്ട്. 1997-ല്‍ കെ. സുരേന്ദ്രന്‍ അന്തരിച്ചു.

കെ. സുരേന്ദ്രന്റെ രചനാലോകത്തിലെ അസാധാരണമായ അനുഭവാവിഷ്‌കാരങ്ങളായ കൃതികള്‍ എന്നു പേരെടുത്ത ജ്വാലസീമ, താളം എന്നീ നോവലുകളുടെ പുതിയ പതിപ്പുകള്‍ ഇപ്പോള്‍ വില്പനയിലുണ്ട്. കെ. സുരേന്ദ്രന്റെ തനതായ, ജീവസ്സുറ്റ ശൈലിയിൽ എഴുതിയ നോവൽ ‘വിശ്രമത്താവളം’, ഇടത്തരം മനുഷ്യരുടെ ഉള്ളുതുറക്കല്‍ ഹൃദയാവര്‍ജ്ജകമായി Textചിത്രീകരിക്കുന്ന ഒരു നോവല്‍ ‘ക്ഷണപ്രഭാചഞ്ചലം’ എന്നിവയുടെ പുതിയ പതിപ്പുകളും ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

കെ. സുരേന്ദ്രന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.