DCBOOKS
Malayalam News Literature Website

പൗലോ കൊയ്‌ലോയുടെ ‘ആല്‍കെമിസ്റ്റ്’; കെട്ടിലും മട്ടിലും പുതിയ രീതിയില്‍ വായനക്കാരിലേക്ക്; പ്രീബുക്കിങ് ആരംഭിച്ചു

വായനയുടെ 35 വര്‍ഷങ്ങള്‍ 9 കോടിയിലധികം വായനക്കാര്‍

”ഒരാള്‍ എന്തെങ്കിലും നേടാന്‍ വേണ്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍, ഈ പ്രപഞ്ചം മുഴുവന്‍ ആ സ്വപ്ന
സാക്ഷാത്കാരത്തിനായി അവന്റെ ഒപ്പമുണ്ടാകും” എന്ന് നമ്മളെ ബോധ്യപ്പെടുത്തിയ ‘ആല്‍കെമിസ്റ്റ്’– ലോകത്തെ മുഴുവന്‍ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്‌ലോയുടെ നോവല്‍ ‘ആല്‍കെമിസ്റ്റ്’ 35 വായനാവര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ലോകമെങ്ങും ‘ആല്‍കെമിസ്റ്റ്- 35 വായനാവര്‍ഷങ്ങള്‍’ ആഘോഷമാക്കുമ്പോൾ പ്രത്യേകപതിപ്പ് പുറത്തിറക്കി ഡി സി ബുക്സും ആഘോഷത്തിന്റെ ഭാഗമാവുകയാണ്.  മലയാളത്തില്‍ എഴുപതാം പതിപ്പിലെത്തുന്ന ഈ പുസ്തകം, കെട്ടിലും മട്ടിലും പുതിയ രീതിയില്‍ വായനക്കാരിലേക്ക് എത്തുകയാണ്. എഴുത്തുകാരന്റെ സന്ദേശവും ഒപ്പും അടങ്ങിയ ഗ്രീറ്റിംഗ് കാർഡ് ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ പതിപ്പ് വായനക്കാർക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ആല്‍കെമിസ്റ്റിന്റെ 35-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഭാരതീയ തപാല്‍ വകുപ്പുമായി സഹകരിച്ച് ഡി സി ബുക്‌സ് പുറത്തിറക്കിയ സ്റ്റാമ്പ്,  ബുക്ക്മാര്‍ക്ക് എന്നിവ പ്രീബുക്ക് ചെയ്യുന്ന വായനക്കാര്‍ക്ക് ലഭിക്കും.

തന്റെ ജന്മനാടായ സ്‌പെയിനില്‍നിന്നും പിരമിഡുകളുടെ കീഴില്‍ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യന്‍ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലന്‍ നടത്തുന്ന യാത്ര. കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ‘ആല്‍കെമിസ്റ്റ്‘. തികച്ചും അജ്ഞാതമായ ആ നിധി തേടിയുള്ള യാത്രയില്‍,  പ്രതിബന്ധങ്ങളെ മറികടക്കാന്‍ സാധിക്കുമോയെന്ന ആശങ്കയില്‍ യാത്ര തുടങ്ങിയ സാന്റിയാഗോയെ കാത്തിരുന്നത് വിസ്മയങ്ങളായിരുന്നു. ലോകസത്യങ്ങളും നന്മകളും തന്റെ ഉള്ളില്‍ കുടിയിരിക്കുന്ന നിധിയെ അവനു വെളിവാക്കിക്കൊടുക്കുന്നു. നമ്മുടെ സ്വപ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും സ്വന്തം ഹൃദയത്തിലേക്ക് കാതോര്‍ക്കാനും ഓരോ വായനക്കാരനെയും പ്രാപ്തരാക്കുന്നു സാന്റിയാഗോയുടെ ജീവിതകഥ.

പ്രീബുക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.