‘ASSASSIN ‘ പ്രകാശനം ചെയ്തു
കെ.ആര്. മീരയുടെ നോവല്‍ ‘ഘാതകന്റെ’ ഇംഗ്ലീഷ് പരിഭാഷ ‘ASSASSIN ‘- ന്റെ ഇംഗ്ലീഷ് പരിഭാഷ തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ഹാളില്‍ വെച്ച് പ്രകാശനം ചെയ്തപ്പോൾ. പി രാജീവ്, രമേശ് ചെന്നിത്തല, ജയ്ശ്രീ മിശ്ര, ഖൈറുന്നീസ എ, ആര് രാജഗോപാല്‍, പി കെ രാജശേഖരന്, ജെ ദേവിക, കെ ആര് മീര എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. ‘ഘാതകന്റെ’ ഇംഗ്ലീഷ് പരിഭാഷ ‘ASSASSIN‘ എന്ന പേരിൽ ഹാർപ്പർ കോളിൻസാണ് പുറത്തിറക്കിയിരിക്കുന്നത് . ഡി സി ബുക്സാണ് ‘ഘാതകൻ ‘ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജെ ദേവികയാണ് ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്.
”പ്രിയപ്പെട്ട എഴുത്തുകാരി കെ ആര് മീരയുടെ ഘാതകന് എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘അസാസിന്’ പ്രകാശനം ചെയ്തു. മണിപ്പൂരില്‍ അക്രമസംഭവങ്ങള്‍ നടക്കുമ്പോള്‍ ഘാതകന് വായിക്കുന്ന ഒരാളില്‍ അതിന് മുന്‍പ് വായിക്കുന്ന വായനക്കാരില്‍ നിന്ന് വ്യത്യസ്തമായ ചിന്തകളാണ് സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ മണിപ്പൂരിലെ കലാപസമയത്ത് പ്രകാശിപ്പിക്കപ്പെടുന്ന ‘അസാസിന്’ ഉണ്ടാക്കാന്‍ പോകുന്ന പ്രതികരണങ്ങള്‍ കുറച്ചുകൂടി തീവ്രവും വൈകാരികവുമായിരിക്കും.”- പുസ്തകപ്രകാശനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
കെ.ആര്. മീരയുടെ നോവല്‍ ‘ഘാതകൻ ‘ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.