DCBOOKS
Malayalam News Literature Website

പുസ്തകം/പൂക്കള്‍: ഉണ്ണി ആര്‍ എഴുതിയ കഥ

വര-മറിയം ജാസ്മിന്‍

ജൂലൈ ലക്കം പച്ചക്കുതിരയില്‍

മുതിര്‍ന്ന കന്യാസ്ത്രീ എന്നെ തുറിച്ച് നോക്കിയിട്ട് ഒന്നും മിണ്ടാതെ നടന്നുപോയി

ഏത് കാര്യം ചെയ്യും മുമ്പ് രണ്ട് മൂന്ന് വട്ടം ആലോചിക്കുന്നതാണ് അമ്മച്ചിയുടെ ശീലം. ഇക്കാര്യത്തില്‍ അങ്ങനെയുണ്ടായില്ല. തുണികള്‍ അവിടെ കൊടുക്കാം. അവര്‍ അലക്കുകയും ഇസ്തിരിയിട്ട് തരികയും ചെയ്യും. എനിക്ക് അത്ഭുതം തോന്നി. എന്തിന് അവിടെ കൊടുക്കണമെന്ന് ഞാന്‍ ചോദിച്ചു. അമ്മച്ചി എന്നെ കേള്‍ക്കാന്‍ തയ്യാറായില്ല. കന്യാസ്ത്രീമഠത്തില്‍ തുണികള്‍ വെടിപ്പാക്കി തേച്ചു തരുവാനുള്ള യന്ത്രം വന്നതിനെക്കുറിച്ച് അമ്മച്ചി പറഞ്ഞത് കേള്‍ക്കാന്‍ ഞാനും തയ്യാറായില്ല.

ആഴ്ചയിലൊരിക്കല്‍ മുഷിഞ്ഞ വസ്ത്രങ്ങളുമായി കന്യാസ്ത്രീ മഠത്തില്‍ പോകേണ്ട ചുമതല എനിക്കായി. അങ്ങനെയൊരു ദിവസം അവിടെ ചെന്നപ്പോള്‍ ഏതോ മുറിയില്‍ നിന്നും പുറത്തിട്ട ഒന്നു രണ്ട് കസേരകളും നാല് തട്ടുകളുള്ള ഒരു ചില്ലലമാരയും മഠത്തിന്റെ മൂലയില്‍ കിടക്കുന്നത് കണ്ടു. വസ്ത്രങ്ങള്‍ തേച്ചു കിട്ടാന്‍ കുറച്ച് താമസമുണ്ടെന്ന്‌കേട്ടപ്പോള്‍ വെറുതെ ആ അലമാരയുടെ അടുത്തേക്ക് ചെന്നു. അടുത്ത് ചെന്നപ്പോള്‍ മാത്രമാണ് അതൊരു പുസ്തക അലമാരയാണെന്ന് അറിയുന്നത്. ഓരരാ തട്ടിലും വെറുതെ നോക്കി. എല്ലാം പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിളുകള്‍.

ഒരു പുസ്തകം മാത്രം പത്രക്കടലാസുകകാണ്ട് പൊതിഞ്ഞിരുന്നതുകൊണ്ട് അതെന്താണെന്ന് അറിയുവാനായി അലമാര തുറന്നു. ബോദ്‌ലേറിന്റെ കവിതകളുടെ പഴയൊരു പെന്‍ഗ്വിന്‍ എഡീഷനായിരുന്നു അത്. സിസ്റ്റര്‍ അര്‍ച്ചന എന്നെഴുതിയ വലിയ അക്ഷരങ്ങളില്‍ നിന്നും താഴേക്ക് മഷി പടര്‍ന്നിരുന്നു.

പൂര്‍ണ്ണരൂപം 2023 ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്‌

ഉണ്ണി ആറിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

 

 

Comments are closed.