DCBOOKS
Malayalam News Literature Website

‘നേവ ഹോസ്പിറ്റൽ’; ഒരു ഡോക്ടറുടെ ജീവിതകഥ

ഡോ. ഉമറുൽ ഫാറൂഖിന്റെ ‘നേവ ഹോസ്പിറ്റൽ’ എന്ന നോവലിന്  ഡോ. അജീഷ് എം. ഡി വട്ടംകുളം എഴുതിയ വായനാനുഭവം

ഒറ്റ വാക്കിൽ വായന എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ, ആവേശകരമായ വായന എന്നാണ് ഞാൻ മറുപടി പറയുക.  പുസ്തകത്തിന്റെ തീം എന്താണെന്ന് ചോദിച്ചാൽ ഒറ്റയടിക്ക് പറയാൻ പ്രയാസമാണ്. കുറേ പാളികൾ (layers) ആയി എഴുതപ്പെട്ട ഒരു നോവൽ ആണിത്. എനിക്ക് എന്തുകൊണ്ട് നോവൽ ഇഷ്ടപ്പെട്ടു എന്ന് കുറച്ച് പോയിന്റുകൾ ആയി പറയാം.

ഒന്ന് : നോവലിലെ കുടുംബത്തിന്റെ ചിത്രീകരണം : ഓരോ കഥാപാത്രത്തിന്റെയും development ന് നോവലിൽ അധികം പ്രാധാന്യം ലഭിച്ചിട്ടില്ല. എന്നിട്ട് പോലും, കുടുംബത്തിലെ കഥാപാത്രങ്ങളുടെ, പ്രത്യേകിച്ച് മുഖ്യ Textകഥാപത്രത്തിന്റെ /ആഖ്യാതാവിന്റെ ഭാര്യയായ ഫെബിയുടെ, ചിത്രീകരണം മനോഹരമായി അനുഭവപ്പെട്ടു.നോവലിന്റെ അവസാന ഭാഗത്തുള്ള ഫെബിയുടെ രംഗം തികച്ചും ഹൃദയ സ്പർശിയായിരുന്നു.

രണ്ട്  : ദസ്തയെവ്സ്കി നോവലിലെ പ്രധാന കഥാപാത്രമാണ്. അദ്ദേഹത്തോടൊപ്പം ശരിക്കും ജീവിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. നേരത്തെ പറഞ്ഞത് പോലെ, അവസാന ഭാഗങ്ങളിൽ തന്നെയാണ് അദ്ദേഹവും നമ്മുടെ ഹൃദയം കീഴടക്കുന്നത്. ‘കാരമസോവ് സഹോദരങ്ങൾ ‘ എന്ന തന്റെ നോവലിന്റെ നഷ്ടപ്പെട്ട രണ്ടാം ഭാഗം തെരഞ്ഞു പോവുന്ന അവസരങ്ങളിൽ , ഒരു മഞ്ഞു കാലത്ത് അദ്ദേഹത്തോടൊപ്പം നമ്മളും റഷ്യയിൽ യാത്ര ചെയ്യുന്നതായി തോന്നിപ്പോവുന്നു.

മൂന്ന് : ഈ പോയിന്റ് ഒരു ഡോക്ടർ എന്ന നിലക്ക് എനിക്ക് പ്രത്യേകം അനുഭവപ്പെടുന്നതാവാം. രോഗങ്ങൾ, ആശുപത്രി, രോഗ ചികിത്സ എന്നിവ തീർച്ചയായും ഒട്ടും ബോറടിപ്പിക്കാതെ, ആകാംക്ഷയും താല്പര്യവും ഉളവാക്കുന്ന രീതിയിൽ പറയാൻ നോവലിന് കഴിയുന്നുണ്ട്. ചില ഭാഗങ്ങളിൽ മെഡിക്കൽ വിജ്ഞാനം കുറച്ച് കൂടിപ്പോയോ എന്ന് സംശയമുണ്ട്.

നാല് : ഏറ്റവും ആവേശം തോന്നിയത് മറ്റു നോവലുകളും എഴുത്തുകാരും കഥയിൽ വരുന്നത് കാണുമ്പോഴാണ്. ദസ്തയെവ്സ്കിക്ക് പുറമെ, എം. പി നാരായണപ്പിള്ള, ആനന്ദ്, സേതു മുതൽ ആർതർ കോനൻ ഡോയൽ വരെ നോവലിൽ വരുന്നുണ്ട്.  ‘പരിണാമം’, ആനന്ദിന്റെ ‘ആൾക്കൂട്ടം’,  ‘മരുഭൂമികൾ ഉണ്ടാകുന്നത്’   പാണ്ഡവപുരം ഒക്കെ ഒരപരിചിതത്ത്വവും തോന്നിക്കാത്ത രൂപത്തിൽ കഥയിലെത്തുന്നുണ്ട്.

അഞ്ച്  : പിന്നെ, കഥ അടിസ്ഥാനപരമായി എഴുതപ്പെട്ടത് Obsessive Compulsive Disorder എന്ന മാനസികാവസ്ഥ/രോഗാവസ്ഥയെക്കുറിച്ച് അവബോധം പകരാനാണ്. ആ ദൗത്യം മലയാളത്തിൽ ഇത്ര ഭംഗിയായി നിറവേറ്റുന്ന വേറെ നോവലുകൾ ഉണ്ടോയെന്ന കാര്യം സംശയമാണ്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.