DCBOOKS
Malayalam News Literature Website

‘പ്രിയപ്പെട്ട സാറാമ്മേ…’ ബഷീറിന്റെ കഥാപാത്രങ്ങൾക്ക് കത്ത് എഴുതൂ ഡി സി ബുക്സിലൂടെ #2

 

വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാർഷികദിനത്തോടനുബന്ധിച്ച് പ്രിയപ്പെട്ട വായനക്കാർക്ക് ബഷീറിന്റെ കഥാപാത്രങ്ങൾക്ക് കത്തെഴുതാൻ ഡി സി ബുക്‌സ് അവസരം ഒരുക്കുന്നു. ഡി സി ബുക്സ് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രത്യേക ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ കത്തുകൾ സബ്മിറ്റ് ചെയ്യാം. തിരഞ്ഞെടുക്കുന്ന കത്തുകളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്.

ഗൂഗിൾ ഫോമിൽ കത്ത് സബ്‌മിറ്റ് ക്ലിക്ക് ചെയ്യൂ

കത്തുകൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടത് !

  • ബഷീറിന്റെ രചനകളിലെ ഏതെങ്കിലും കഥാപാത്രങ്ങൾക്ക് ആയിരിക്കണം കത്ത് എഴുതാൻ
  • കഥാപാത്രത്തിന്റെ പേര് പറഞ്ഞുകൊണ്ടായിരിക്കണം കത്ത് ആരംഭിക്കേണ്ടത്
  • നിങ്ങളുടെ കത്തുകൾ 200 വാക്കുകളിൽ കവിയാൻ പാടില്ല
  • ഗൂഗിൾ ഷീറ്റിൽ സബ്മിറ്റ് ചെയ്യുന്ന കത്തുകൾ മാത്രമേ മത്സരത്തിൽ പരിഗണിക്കൂ
  • എഴുതുന്ന ആളുടെ പേര് , ഫോൺ നമ്പർ ഇ-മെയിൽ വിലാസം എന്നിവ നൽകിയിരിക്കുന്ന സ്ഥലത്ത് കൃത്യമായി എഴുതണം
  • കത്തുകൾ മലയാളത്തിലാണ് എഴുതേണ്ടത്
  • ജൂലൈ 7 മുതൽ 10 വരെ കത്തുകൾ സബ്‌മിറ്റ് ചെയ്യാം

ഇന്ത്യന്‍ സാഹിത്യചരിത്രത്തില്‍ ബഷീറിനോളം അപൂര്‍വ്വതകളുള്ള ഒരെഴുത്തുകാരനെ കണ്ടെടുക്കുകയെന്നത് ശ്രമകരമായിരിക്കും. എഴുതിയവയെല്ലാം വായനക്കാരുടെ പ്രിയ പുസ്തകങ്ങളായിത്തീര്‍ന്നു. അതിനെല്ലാം കാലഭേദമില്ലാതെ നിരവധി പതിപ്പുകള്‍ ഉണ്ടായി. അരനൂറ്റാണ്ടു മുന്‍പ് ബഷീര്‍ എഴുത്തില്‍ സൃഷ്ടിച്ച വിസ്‌ഫോടനത്തിനു മുന്നില്‍ മലയാളം ഇപ്പോഴും വിസ്മയിച്ചു നില്‍ക്കുകയാണ്. വിശ്വത്തോളമാണ് ബഷീര്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ അനുഭവബഹുലമായ രചനകളിലെ കഥാപാത്രങ്ങളെ ഒരിക്കൽ കൂടി ഓർത്തെടുക്കാം ഡി സി ബുക്സിലൂടെ.

Comments are closed.