DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ‘എഴുത്തുകാരോട് ചോദിക്കാം’; വായനക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി നാളെ ബെന്യാമിൻ

വായനാവാരത്തില്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രിയ എഴുത്തുകാരോട് നിങ്ങള്‍ക്കും സംസാരിക്കാം.  പരിപാടിയില്‍ നാളെ (21 ജൂണ്‍ 2023) ബെന്യാമിൻ പങ്കെടുക്കും. വൈകുന്നേരം അഞ്ച് മണി മുതൽ ആറ് വരെ ഡി സി ബുക്‌സ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ വായനക്കാരുടെ ചോദ്യങ്ങൾക്ക് ബെന്യാമിൻ ഉത്തരം നൽകും.

സമീപകാല മലയാള നോവല്‍ സാഹിത്യത്തെ ജനകീയമാക്കുന്നതിലും വായന ഒരാഘോഷമാക്കുന്നതിലും പ്രധാനപങ്കു വഹിച്ച എഴുത്തുകാരില്‍ ഒരാളാണ് ബെന്യാമിന്‍. ആടുജീവിതം, അക്കപ്പോരിന്റെ 20 നസ്രാണിവര്‍ഷങ്ങള്‍, അബീശഗിന്‍, അല്‍ അറേബ്യന്‍ നോവല്‍ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകള്‍, മഞ്ഞവെയില്‍ മരണങ്ങള്‍, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ തുടങ്ങി നിരവധി നോവലുകളിലൂടെയും ഇ.എം.എസ്സും പെണ്‍കുട്ടിയും, കഥകള്‍ ബെന്യാമിന്‍, എന്റെ പ്രിയപ്പെട്ട കഥകള്‍ തുടങ്ങിയ കഥാസമാഹാരങ്ങളിലൂടെയും സര്‍ഗാത്മകതയുടെ നിതാന്തമുദ്ര പതിപ്പിക്കാന്‍ ബെന്യാമിന് കഴിഞ്ഞിട്ടുണ്ട്.

Stay tuned; https://www.instagram.com/dcbooks/

ബെന്യാമിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.