‘പച്ച മഞ്ഞ ചുവപ്പ്’ വായനാസൗഹൃദ കൂട്ടായ്മയും നോവൽസംവാദവും ഇന്ന് കോഴിക്കോട്
ഡി സി ബുക്സിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വായനാസൗഹൃദ കൂട്ടായ്മയും ടി ഡി രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള നോവൽസംവാദവും ജൂണ്‍ 20ന് വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് പാവമണി റോഡിലെ കൊറോണേഷന്‍ തിയറ്ററിലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ബുക്ക്ഷോപ്പില്‍ നടക്കും. ടി ഡി രാമകൃഷ്ണന്‍, ഡോ.സ്റ്റാലിൻ ദാസ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
1995 മെയ് 14, സേലത്ത് നിന്നും 33 കിലോമീറ്റര്‍ ദൂരെയുള്ള ഡാനിഷ്പ്പേട്ട് ലോക്കൂര്‍ സെക്ഷനില്‍ ഒരു തീവണ്ടിയപകടം സംഭവിക്കുന്നു. പാസഞ്ചര്‍ തീവണ്ടിയും ഒരു ഗുഡ്സ് തീവണ്ടിയും കൂട്ടിയിടിക്കുന്നു. എന്തായിരുന്നു ഈ അപകടത്തിന്റെ കാരണം? വര്‍ഷങ്ങള്‍ക്ക് ശേഷം അത് പുനരന്വേഷിക്കുകയാണ്. അന്വേഷണം പല മേഖലകളിലൂടെ പുരോഗമിക്കുമ്പോള്‍ ചുരുളഴിയുന്ന ഭയാനകമായ സംഭവപരമ്പരകള്‍ ത്രില്ലറിന്റെ ആഖ്യാനശൈലിയില്‍ അവതരിപ്പിക്കുന്ന നോവലാണ് ടി ഡി രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’.
ഏവർക്കും ഹൃദ്യമായ സ്വാഗതം
നോവൽ ഓൺലൈനായി വാങ്ങാൻ ക്ലിക്ക് ചെയ്യൂ
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലും കോപ്പികള്‍ ലഭ്യമാണ്
Comments are closed.