‘ശങ്കരേട്ടന്-ഒരു നൂറ്റാണ്ട്’; ജെമിനി ശങ്കരന് ജന്മശതാബ്ദി ആഘോഷം ജൂണ്‍ 13ന്
സര്‍ക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളുടെ സ്ഥാപകനുമായ ജെമിനി ശങ്കരന്റെ നൂറാം ജന്മവാർഷികദിനാഘോഷം ‘ശങ്കരേട്ടന്-ഒരു നൂറ്റാണ്ട് ‘ എന്ന പേരിൽ ജൂണ്‍ 13ന് ബര്‍ണശ്ശേരിയിലെ പാംഗ്രോവ് ഹെറിട്ടേജ് റിസോര്‍ട്ടില്‍ നടക്കും. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന ‘ശങ്കരേട്ടൻ-ഒരു നൂറ്റാണ്ട്’ എന്ന അനുസ്മരണസമ്മേളനം മുന്‍ മന്ത്രി ഇ.പി. ജയരാജന് ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ എം.പി. അധ്യക്ഷനാകും. പ്രമുഖർ അദ്ദേഹത്തെക്കുറിച്ചെഴുതിയ ‘ശങ്കരേട്ടൻ’ എന്ന ഓർമ്മപുസ്തകത്തിന്റെയും ഡോക്യുമെന്ററിയുടെയും പ്രകാശനവും ചടങ്ങിൽ നടക്കും. ഓർമ്മപുസ്തകം കഥാകൃത്ത് ടി. പത്മനാഭൻ ഗോകുലം ഗോപാലന് നൽകി പ്രകാശനം ചെയ്യും. ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമം സി.കെ. പത്മനാഭൻ നിർവഹിക്കും. മേയർ ടി.ഒ. മോഹനൻ, ഡോ. എം.കെ. മുനീർ എം.എൽ.എ. എന്നിവർ സർക്കസ് കലാകാരൻമാരെ ആദരിക്കും. ജെമിനി ശങ്കരന്റെ ജീവിതത്തിലെ പ്രധാന മൂഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന ഫോട്ടോകളുടെ പ്രദർശനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
പി.കെ. ശ്രീമതി, പന്ന്യന്‍ രവീന്ദ്രന്, ഷിബു ബേബി ജോണ്‍, കെ.കെ. ശൈലജ എംഎൽഎ, പി.കെ. കൃഷ്ണദാസ്, കെ.വി. കുഞ്ഞിരാമന് (KVR GROUP), എം. തിമ്മ ഗൗഡ (President, Idigara Sangha, Karnataka), കെ.വി. വിശ്വമോഹന്‍, ബാബു പണിക്കര്‍, ടി.കെ. രമേഷ് കുമാര്‍ (President wil), താഹ മാടായി, വിനോദ് നാരായണന്, ഇ. രവീന്ദ്രന് (സര്‍ക്കസ് ട്രെയിനര്‍), കെ.വി. സുമേഷ് എംഎൽഎ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.
Comments are closed.