നീതി എവിടെ? എ ഹേമചന്ദ്രന്‍ ഐ പി എസ് സംസാരിക്കുന്നു, വീഡിയോ
മുൻ ഡി ജി പി എ ഹേമചന്ദ്രന്‍ ഐ പി എസിന്റെ ഓർമ്മകളുടെ പുസ്തകം 'നീതി എവിടെ?-ഉള്ളില്‍ തട്ടിയ പോലീസ് അനുഭവങ്ങള്‍' ഡി സി ബുക്സ് പുറത്തിറക്കി
മുപ്പത്തിനാലു വർഷം നീണ്ട സർവ്വീസ് ജീവിതകാലത്തെ കോളിളക്കമുണ്ടാക്കിയ സംഭവങ്ങൾക്കൊപ്പം ഹൃദയത്തെ സ്പർശിച്ച മാനുഷികാനുഭവങ്ങളും പങ്കുവയ്ക്കുന്ന മുൻ ഡി ജി പി എ ഹേമചന്ദ്രന്‍ ഐ പി എസിന്റെ ഓർമ്മകളുടെ പുസ്തകം ‘നീതി എവിടെ?-ഉള്ളില്‍ തട്ടിയ പോലീസ് അനുഭവങ്ങള്‍’ ഡി സി ബുക്സ് പുറത്തിറക്കി. മാധ്യമശ്രദ്ധ നേടിയ സംഭവങ്ങൾക്കപ്പുറം നീതി തേടി പരക്കം പായുന്ന പാവം മനുഷ്യരും ഭീകരൻ, ഗുണ്ട, വേശ്യ, ഇര, വേട്ടക്കാരൻ എന്നിങ്ങനെ ചില ലേബലുകളിൽപെട്ട് ദുസ്സഹജീവിതം നയിക്കുന്ന സഹജീവികളും ഈ ഓർമ്മകളിലുണ്ട്. അധികാരത്തിന്റെ ശരിയായ പ്രയോഗം പോലീസ് ജീവിതത്തിൽ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഈ പുസ്തകത്തിൽ ഏറ്റുപറഞ്ഞുകൊണ്ട് രാഷ്ട്രീയാധികാര ബലതന്ത്രങ്ങൾ നീതിനിർവഹണത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. മിസ്റ്റർ ഹേമചന്ദ്രൻ ഇതിൽ എന്തിന് ഇടപെടുന്നു? എന്ന ചോദ്യത്തെ വിരുദ്ധധ്രുവങ്ങളിലുള്ള മന്ത്രിമാരിൽനിന്ന് അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകാരൻ തുറന്നെഴുതുന്നു. അധികാരത്തിന്റെ ഇടനാഴിയിലെ ഇരുളും വെളിച്ചവും വെളിവാകുന്നുണ്ട് ഈ പുസ്തകത്തിലൂടെ. വിഴിഞ്ഞം വെടിവയ്പ്, മദനിയുടെ അറസ്റ്റ്, സോളാർ കേസ്, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തുടങ്ങി കേരളം ചർച്ചചെയ്യുകയും തന്റെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്ത സുപ്രധാന സംഭവങ്ങളെ മുൻ ഡി ജി പി ഓർക്കുന്നു.
നിയമം ഇരയോടൊപ്പം നില്‍ക്കേണ്ടതാണ്. ഇരയേക്കള്‍ എത്രയോ മടങ്ങ് ശക്തനായ വ്യക്തിയാണ് കുറ്റവാളി. അപ്പോള്‍ നീതിന്യായ സംവിധാനത്തില്‍ പോലീസിലേക്ക് വരുമ്പോള്‍ നിയമത്തിന്റെ പിന്തുണയും ബലവും കിട്ടേണ്ടത് ശക്തിഹീനനായ ഇരയ്ക്കാണ്. അതാണ് ഭരണഘടനയും നിയമങ്ങളും അനുശാസിക്കുന്നത്- എ ഹേമചന്ദ്രന്‍ ഐ പി എസ്
എ ഹേമചന്ദ്രന്‍ ഐ പി എസ് സംസാരിക്കുന്നതിന്റെ പൂർണ്ണരൂപം കാണാം
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
📚ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലും കോപ്പികള്‍ ലഭ്യമാണ്
Comments are closed.