DCBOOKS
Malayalam News Literature Website

ടി.ഡി.രാമകൃഷ്ണന്റെ ‘അന്ധര്‍ ബധിരര്‍ മൂകര്‍’; ഹിന്ദി പരിഭാഷ പ്രകാശനം  ചെയ്തു

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ടി.ഡി.രാമകൃഷ്ണന്റെ ‘അന്ധര്‍ ബധിരര്‍ മൂകര്‍’ എന്ന നോവലിന്റെ ഹിന്ദി പരിഭാഷയുടെ പ്രകാശനം  കോഴിക്കോട് ഭാഷാസമന്വയ വേദിയുടെ നേതൃത്വത്തിൽ അളകാപുരിയിൽ ചേർന്ന യോഗത്തിൽ പ്രൊഫസർ ആർസു നിർവ്വഹിച്ചു. വി ആർ സുധീഷും ടി ഡി രാമകൃഷ്ണനും പങ്കെടുത്തു. ഭുവനേശ്വറിലെ വാള്‍ നട്ട് പബ്ലിക്കേഷന്‍സാണ് ഹിന്ദി പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ഹിന്ദി പ്രൊഫസറും കഥാകൃത്തുമായ ഡോ. അജിതയാണ് വിവര്‍ത്തനം.

അന്ധരും മൂകരും ബധിരരുമാകാന്‍ വിധിക്കപ്പെട്ട കാശ്മീരി ജനതയുടെ കഥ പറയുന്ന ടി.ഡി.രാമകൃഷ്ണന്റെ  നോവലാണ് അന്ധര്‍ ബധിരര്‍ മൂകര്‍.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

Comments are closed.