വൈക്കം സത്യഗ്രഹശതാബ്ദി; പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ക്ക് ആദരമായി ഗാനം ഒരുങ്ങുന്നു
വൈക്കം സത്യഗ്രഹത്തിനു ശക്തി പകരാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ പെരിയാര്‍ രാമസ്വാമിയ്ക്ക് ആദരമായി വൈക്കം സത്യഗ്രഹശതാബ്ദിയില്‍ പുതിയ ഗാനം എത്തുന്നു. മാര്‍ച്ച് 30ന് വൈകുന്നേരം 6 മണിക്ക് ടി എം കൃഷ്ണയുടെ യൂട്യൂബ് ചാനലിലൂടെ ഗാനം റിലീസ് ചെയ്യും. പെരുമാള്‍ മുരുകന്റെ വരികള്‍ക്ക് ടി എം കൃഷ്ണയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആമുഖം-പഴ.അതിയമാന്‍.
സമരത്തില്‍ പങ്കെടുത്ത് നേതാക്കള്‍ എല്ലാം ജയിലിലായ അവസരത്തിലാണ് പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ 17 പേരടങ്ങുന്ന സംഘത്ത നയിച്ചുകൊണ്ട് തമിഴ്‌നാട്ടില്‍നിന്ന് വൈക്കത്തെത്തിയത്. തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നു അക്കാലത്ത് അദ്ദേഹം.
Comments are closed.