പകര്‍പ്പവകാശമുള്ള പുസ്തകങ്ങൾ ഓഡിയോ / പി.ഡി.എഫ് രൂപത്തിൽ പ്രചരിപ്പിക്കരുതേ… അറിഞ്ഞോ അറിയാതെയോ ഒരു ക്രിമിനല്‍ ആവാതെയിരിക്കൂ…!
പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍, അത് ഓഡിയോ ബുക്കുകളോ, ഇ-ബുക്കുകളോ ആവട്ടെ, അത് ഡൗണ്‍ലോഡ് ചെയ്യുന്നതും ഫോണില്‍ സൂക്ഷിക്കുന്നതുമൊക്കെ നിര്‍ദോഷകരമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണണം!
പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകള്‍, ഓഡിയോ ബുക്കുകൾ എന്നിവ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഏതുവിധേനയും പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. പുസ്തകങ്ങളുടെ ഓഡിയോ യൂട്യൂബിലും വലിയതോതിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപുസ്തകങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ പ്രവര്‍ത്തികള്‍ പൊലീസും സൈബര്‍ സെല്ലും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എഴുത്തുകാരന്റെ ഭൗതികസ്വത്താണ് ഓരോ രചനകളും.
ഓരോ എഴുത്തുകാരും വര്‍ഷങ്ങളോളം അധ്വാനിച്ച് വെട്ടിയും തിരുത്തിയും എഴുതി മനോഹരമായി അച്ചടിച്ച് വിപണിയിൽ എത്തിയ പുസ്തകങ്ങൾ കേവലം ഏതാനും സെക്കൻഡുകള്‍ കൊണ്ട് പലരീതിയിൽ ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കുകയും വലിയ തോതിൽ ഷെയർ ചെയ്യപ്പെടുകയും ചെയ്യുന്നു. പുസ്തകം ജീവിതസ്വപ്നമായ ആയിരക്കണക്കിന് മനുഷ്യരുടെ ഒരുപാട് കാലത്തെ അധ്വാനവും സ്വപ്നവുമാണ് ഓരോ പുസ്തകവും. കോപ്പി ലെഫ്റ്റ് ആവാത്ത, കച്ചവടത്തിലിരിക്കുന്ന പുസ്തകങ്ങൾ ഇത്തരത്തിൽ വലിയതോതിൽ പ്രചരിപ്പിക്കുന്ന കപട പുസ്തകപ്രേമികൾക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാവും. ഓർക്കുക, ഫ്രീയായി പുസ്തകം വായിക്കാനുള്ള നിങ്ങളുടെ മോഹം നിങ്ങളെ അഴിക്കുള്ളിലാക്കും!
Comments are closed.