വിനോദ് കൃഷ്ണയുടെ ‘9mm ബെരേറ്റ’ സുനിൽ പി. ഇളയിടം പ്രകാശനം ചെയ്തു
വിനോദ് കൃഷ്ണയുടെ ‘9 mm ബെരേറ്റ’ എന്ന നോവൽ സുനിൽ പി. ഇളയിടം പ്രകാശനം ചെയ്തു. ആലുവ കെ.എ.അലിയാർ സ്മാരക വായനശാലയും പുരോഗമന കലാസാഹിത്യ സംഘം ആലുവ മേഖലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്നം പരിപാടിയിൽ വെച്ച് നടന്ന പ്രകാശനച്ചടങ്ങിൽ കൊച്ചി മേയർ എം.അനിൽ കുമാർ , വായനശാലാ രക്ഷാധികാരി എ.പി.ഉദയകുമാർ, വി.സലിം, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ, പി.എം. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ഗാന്ധിവധക്കേസ് പശ്ചാത്തലത്തിൽ ഒരു രാഷ്ട്രീയ നോവലാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘9 mm ബെരേറ്റ’. ചരിത്രത്തിന്റെ പഴുതുകളിൽ ഫിക്ഷൻ നിറയ്ക്കുന്ന പ്രതിഭാസമാണ് ഈ കൃതിയുടെ കാതൽ. സ്വതന്ത്രഭാരതത്തിലെ ആദ്യ ഭീകരവാദികളുടെ ജീവിതവും രാഷ്ട്രീയവും പുതിയ കാലവുമായി കൂട്ടിവായിക്കുന്ന നോവൽ. കാലാതീതമായ ചരിത്രസ്മരണകളിലൂടെയും പ്രണയത്തിലൂടെയും സാംസ്കാരിക പ്രതീകങ്ങളിലൂടെയും സഞ്ചരിക്കുന്ന ഉദ്വേഗഭരിതമായ ആഖ്യാനം. സാമൂഹ്യ സ്മൃതിപഥം പേറുന്ന പുസ്തകം.
Comments are closed.