വിനോദ് കൃഷ്ണയുടെ ‘9 mm ബെരേറ്റ’ പുസ്തകചര്‍ച്ച ആഗസ്റ്റ് 7ന്
വിനോദ് കൃഷ്ണയുടെ ‘9 mm ബെരേറ്റ’ എന്ന നോവലിനെ ആസ്പദമാക്കി വടകര എം ദാസന്‍ സ്മാരക ലൈബ്രറി സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച ആഗസ്റ്റ് 7 തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് വടകര കേളുവേട്ടന്‍ സ്മാരക മന്ദിരത്തില്‍ നടക്കും. ഗാന്ധിവധം പ്രമേയമാക്കുന്ന ഇന്ത്യന്‍ ഭാഷകളിലെ ആദ്യ നോവലായ ‘9mm ബെരേറ്റ ‘എഴുതാനുണ്ടായ സാഹചര്യങ്ങളും എഴുത്തുവഴികളും നോവലിസ്റ്റ് വിനോദ് കൃഷ്ണ വിശദീകരിക്കും. ഡി സി ബുക്‌സാണ് നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗാന്ധിവധക്കേസ് പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയ നോവലാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘9 mm ബെരേറ്റ’. ചരിത്രത്തിന്റെ പഴുതുകളില്‍ ഫിക്ഷന്‍ നിറയ്ക്കുന്ന പ്രതിഭാസമാണ് ഈ കൃതിയുടെ കാതല്‍. സ്വതന്ത്രഭാരതത്തിലെ ആദ്യ ഭീകരവാദികളുടെ ജീവിതവും രാഷ്ട്രീയവും പുതിയ കാലവുമായി കൂട്ടിവായിക്കുന്ന നോവല്‍. കാലാതീതമായ ചരിത്രസ്മരണകളിലൂടെയും പ്രണയത്തിലൂടെയും സാംസ്‌കാരിക പ്രതീകങ്ങളിലൂടെയും സഞ്ചരിക്കുന്ന ഉദ്വേഗഭരിതമായ ആഖ്യാനം. സാമൂഹ്യ സ്മൃതിപഥം പേറുന്ന പുസ്തകം.
Comments are closed.