91-ാം ഒ.എന്‍.വി. ജയന്തി ആഘോഷവും ഒ.എന്‍.വി. സാഹിത്യ പുരസ്‌കാര സമര്‍പ്പണവും വെള്ളിയാഴ്ച
സര്‍ഗ്ഗാത്മകതയുടെ അനശ്വരമായ സാഹിത്യലോകം മലയാളിക്ക് സമ്മാനിച്ച മഹാകവി ഒ.എന്‍.വി കുറുപ്പിന്റെ ജന്മവാര്‍ഷികദിനം ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു.
ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാാദമി ഏര്‍പ്പെടുത്തിയ ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം മലയാളകഥയുടെ രാജശില്പിയായ ടി പത്മനാഭന് സമര്‍പ്പിക്കും. മൂന്ന് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുംം ഉള്‍പ്പെട്ട പുരസ്‌ക്കാരം, ഒഎന്‍വിയുടെ ജന്മദിനമായ മെയ് 27 നു വൈകിട്ട് ആറിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ വച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാാന്‍ സമര്‍പ്പിക്കും. ഒഎന്‍വി ജയന്തി സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. 2021, 2022 വര്‍ഷങ്ങളിലെ ഒഎന്‍വി യുവസാഹിത്യ പുരസ്‌കാരങ്ങള്‍ ഇതേ ചടങ്ങില്‍ അരുണ്‍ കുമാര്‍ അന്നൂര്‍, അമൃതദിനേശ് എന്നിവര്‍ക്ക് സമര്‍പ്പിക്കും.
അപര്‍ണ്ണ രാാജീവ്, കരമന ഹരി, അടൂര്‍ ഗോപാലകൃഷ്ണന്‍, ഡോ എം എം. ബഷീര്‍, പ്രഭാാവര്‍മ്മ, ജി.രാജ്‌മോഹന്‍, റോസ് മേരി തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കും. ഒഎന്‍വി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ നൃത്തശില്പം,ഉണ്ണിമേനോന്‍ നയിക്കുന്ന ഒഎന്‍വി ഗാനസന്ധ്യ എന്നിവയും നടക്കും.
Comments are closed.