DCBOOKS
Malayalam News Literature Website

90-ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങിന് തുടക്കമായി; ‘ദ ഷേപ്പ് ഓഫ് വാട്ടര്‍’ മികച്ച ചിത്രം

90-ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങിന് ലോസ് എയ്ഞ്ചലസ് ഡോള്‍ബി തിയേറ്ററില്‍ തുടക്കമായി. ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ ദ ഷേപ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം. ദ ഷേപ്പ് ഓഫ് വാട്ടറിലൂടെ ഗില്ലര്‍മോ ദെല്‍ ടോറോ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. ത്രീ ബില്‍ ബോര്‍ഡിലൂടെ ഫ്രാന്‍സെസ് മക്‌ഡോര്‍മെന്റ് ആണ് മികച്ച നടി. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജീവിതം പറഞ്ഞ ഡാര്‍ക്കസ്റ്റ് അവറില്‍ ചര്‍ച്ചിലായി അഭിനയിച്ച ഗാരി ഓള്‍ഡ്മാനാണ് മികച്ച നടന്‍. ക്രിസ്റ്റഫര്‍ നോളന്റെ ഡണ്‍കിര്‍ക്കിന് മൂന്ന് പുരസ്‌കാരങ്ങളാണ് കിട്ടിയത് – മികച്ച ശബ്ദ മിശ്രണത്തിനും ശബ്ദ സംയോജനത്തിനും വിഷ്വല്‍ എഡിറ്റിംഗിനുമുള്ള പുരസ്‌കാരങ്ങളാണ് രണ്ടാം ലോക യുദ്ധ പശ്ചാത്തലത്തിലുള്ള ഡണ്‍കിര്‍ക്ക് നേടിയത്. വലിയ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് ഡണ്‍കിര്‍ക്ക്.

ത്രീ ബില്‍ബോര്‍ഡ് ഔട്ട്‌സൈഡ് എ ഡബ്ബിംഗ്, മിസോറി എന്ന ചിത്രത്തിലൂടെ സാം റോക്ക്‌വെല്‍ മികച്ച സഹനടനായി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം അലിസണ്‍ ജാനിക്കാണ്. ഐ, ടോന്യ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അലിസണ്‍ ജാനി പുരസ്‌കാരം നേടിയത്. ചിലിയില്‍ നിന്നുള്ള എ ഫന്റാസ്റ്റിക് വുമണ്‍ ആണ് മികച്ച വിദേശ ചിത്രം. ലോസ് ഏഞ്ചലസിലെ ഡോള്‍ബി തീയറ്ററിലാണ് പുരസ്‌കാര വിതരണം. അന്തരിച്ച നടി ശ്രീദേവിയെ ചടങ്ങില്‍ ആദരിച്ചു.

ലൈംഗിക അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഈ വര്‍ഷത്തെ മറ്റ് അവാര്‍ഡ് നിശകളില്‍ കറുപ്പണിഞ്ഞെത്തിയ ഹോളിവുഡ് സിനിമ ലോകം ഇത്തവണ കടുത്തവര്‍ണങ്ങള്‍ വിതറിയാണ് റെഡ് കാര്‍പ്പറ്റില്‍ നിറഞ്ഞത്. അപ്പോഴും ചര്‍ച്ച മുഴുവന്‍ ലൈംഗിക അതിക്രമം അതിജീവിച്ചവരുടെ ശബ്ദമായ മീടൂ, ടൈംസ്അപ് ക്യാംപെയ്‌നുകളെക്കുറിച്ചാണ്. കൊമേഡിയന്‍ ജിമ്മി കിമ്മല്‍ ആണ് ഇത്തവണയും അക്കാദമി അവാര്‍ഡ് അവതാരകനായി എത്തിയത്.

മികച്ച സഹനടനുള്ള പുരസ്‌കാരം ‘ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസൗറി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് സാം റോക് വെല്‍ കരസ്ഥമാക്കി. ചിത്രം ഐ ടോണിയ. എട്ട് നോമിനേഷനുകളുള്ള, ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത രണ്ടാം ലോക മഹായുദ്ധ ചിത്രം ഡന്‍കിര്‍ക്ക് മൂന്ന് പുരസ്‌കാരങ്ങളാണ് ഇതുവരെ നേടിയത്. അവലംബിത തിരക്കഥക്കുള്ള ഓസ്‌കര്‍ ‘കാള്‍ മീ ബൈ യുവര്‍ നെയിം’ എന്ന ചിത്രത്തിന് 89-കാരനായ ജയിംസ് ഐവറി നേടി.

പ്രൊഡക്ഷന്‍ ഡിസൈനുള്ള അവാര്‍ഡ് ദ ഷെയ്പ് ഓഫ് വാട്ടര്‍ നേടി. ഫാന്റം ത്രെഡിനാണ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം. ഡന്‍കിര്‍ക്കിന് സൗണ്ട് എഡിറ്റിങ്ങിങ്ങിന് റിച്ചാര്‍ഡ് കിങ്ങും അലക്‌സ് ഗിബ്‌സണും സൗണ്ട് മിക്‌സിങ്ങിന് ഗ്രെഗ് ലാന്‍ഡാര്‍കര്‍, ഗാരി എ.റിസോ, മാര്‍ക് വെയ്ന്‍ഗാര്‍ടന്‍ എന്നിവരും ഓസ്‌കര്‍ സ്വന്തമാക്കി . പ്രമുഖ ബാസ്‌കറ്റ്ബാള്‍ താരം കോബി ബ്രയന്റിന്റെ ഡിയര്‍ ബാസ്‌കറ്റ്ബാള്‍ ആണ് അനിമേറ്റഡ് ഷോര്‍ട്ട്ഫിലിമിനുള്ള അവാര്‍ഡ് നേടിയത്. ചിലിയില്‍ നിന്നുള്ള എ ഫന്റാസ്റ്റിക് വുമണ്‍ ആണ് മികച്ച വിദേശ ഭാഷ ചിത്രം. അനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം കോകോ നേടി. ബ്‌ളേഡ് റണ്ണര്‍ 2049 ആണ് മികച്ച വിഷ്വല്‍ എഫക്ട്‌സിനുള്ള പുരസ്‌കാരം നേടിയത്.മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിന് ഹെവന്‍ ഈസ് എ ട്രാഫിക് ജാം ഓണ്‍ ദ 405 പുരസ്‌കാരം നേടി.

Comments are closed.