‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ആറാം പതിപ്പില്‍
സമകാലികസമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നവയാണ് എം. മുകുന്ദന്റെ രചനകള്‍. ലളിതമായ ആഖ്യാനത്തിലൂടെ സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ ഈ കഥകള്‍ക്കു കഴിയുന്നു എന്നതാണ് അവ വായിക്കപ്പെടുന്നതിന്റെ കാരണം. അത്തരത്തില്‍ ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കഥകളിലൊന്നാണ് എം.മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.
മീത്തലെപ്പുരയിലെ സജീവന്‍ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയില്‍ ബാലന്റെ മകള്‍ രാധിക എന്ന ഉള്‍ക്കരുത്തുള്ള പെണ്‍കുട്ടി കടന്നുവരുന്നതും അവള്‍ ഓട്ടോറിക്ഷ ഏറ്റെടുത്ത് ജീവിതത്തെ മുന്നോട്ടുനയിക്കുന്നതുമായ രസകരമായ കഥയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. പ്രായോഗികതയോടെ ജീവിതത്തെ സമീപിക്കുന്ന രാധിക ഭര്‍ത്താവിന്റെ മടിയിലും അലസതയിലും വിറകൊള്ളുന്നില്ല. പകരം സ്വയം കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. ദാമ്പത്യനദിയെ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കടങ്ങളില്ലാത്ത ഒരു ജീവിതം ആണ് നല്ലതെന്ന അവളുടെ തിരിച്ചറിവ് അവനു ഇല്ലാതെ പോകുന്നു എന്നത് വ്യക്തമായി മുകുന്ദന്‍ വരച്ചിടുന്നുണ്ട്. തുടര്‍ച്ചയായി അവന്‍ തന്റെ തൊഴിലില്‍ അലസതയും അവളോടുള്ള പ്രിയത്തില്‍ ഭ്രാന്തും കൈവരിക്കുമ്പോള്‍ അവള്‍ ആ ഓട്ടോ സാരഥി ആകുകയാണ്. പിന്നെ അവള്‍ ആണ് കുടുംബം മുന്നോട്ടു കൊണ്ട് പോകുന്നത്. അലസതയുടെ കുടുംബനാഥന്‍ ഉറക്കത്തിലും രതിയിലും ദിനം കൊണ്ടാടുമ്പോള്‍ അവള്‍ കടങ്ങള്‍ മീട്ടി മൂന്നരപ്പവന്റെ മാലയും ആയി അവനരികില്‍ വരുന്നു അവന്‍ സ്വപ്നം കണ്ട ദിവ്യമോളെ അവനു നല്‍കാനായി…
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, അച്ചന്‍, അമ്മമ്മ, രക്ഷിതാക്കള്‍, മലയാളി ദൈവങ്ങള്‍, ചാര്‍ളി സായ്‌വ് എന്നിങ്ങനെ ഏഴ് കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥാസമാഹാരത്തിന്റെ ആറാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന എം മുകുന്ദന്റെ കൃതികള്‍ വായിയ്ക്കാന്‍ സന്ദര്‍ശിക്കുക
Comments are closed.