68–ാമത് ദേശീയ ചലച്ചിത്രപുരസ്കാരം: സച്ചി മികച്ച സംവിധായകൻ, സൂര്യ നടൻ, അപർണ നടി
68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി. സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനായി സൂര്യയും നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോനാണ് മികച്ച സഹനടൻ. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടന സംവിധായകനുള്ള പുരസ്‌കാരത്തിന് മാഫിയ ശശി അര്‍ഹനായി (ചിത്രം-അയ്യപ്പനും കോശിയും). ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി സംവിധായകന്‍ വി.കെ. പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്ത ‘വാങ്ക്’ പ്രത്യേക ജൂറി പരാമര്‍ശം നേടി.
രചനാവേളയില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വാങ്ക് ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോളേജ് അവധിക്ക് ഒരു മാസം ബാക്കിയുള്ളപ്പോള്‍ കൂട്ടുകാരികളോട് തന്റെ ആഗ്രഹം വെളിപ്പെടുത്തുന്ന റസിയയുടെ കഥയാണ് വാങ്ക്. പള്ളിയില്‍ നിസ്‌കാരസമയമാകുമ്പോള്‍ വാങ്ക് വിളിക്കുന്നതു പോലെ അവള്‍ക്കും അങ്ങനെ ചെയ്യണം. അതിനു തന്നെ സഹായിക്കാമോ എന്ന് അവള്‍ കൂട്ടുകാരികളോട് ചോദിക്കുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. ഒപ്പമുള്ള കൂട്ടുകാരികള്‍ അമ്പരന്നെങ്കിലും അവളുടെ ആഗ്രഹം സാധിച്ചെടുക്കുന്നതിനായി ഉറ്റസുഹൃത്ത് നടത്തുന്ന ചില ശ്രമങ്ങളും റസിയക്കുണ്ടാകുന്ന ചില അനുഭവങ്ങളുമാണ് വാങ്ക് എന്ന ചെറുകഥയുടെ സംക്ഷിപ്തം.
2020–ൽ പുറത്തിറങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസ്കാരത്തിനായി മത്സരിച്ചത്. നിർമാതാവും സംവിധായകനുമായ വിപുൽ ഷാ ആയിരുന്നു ജൂറി ചെയർമാൻ. അനൂപ് രാമകൃഷ്ണൻ എഴുതിയ ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചു. മലയാളി ഛായാഗ്രാഹകനായ നിഖിൽ എസ് പ്രവീൺ മികച്ച നോൺ ഫീച്ചർ സിനിമ ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി. ഫിലിം ഫ്രണ്ട്‌ലി സ്റ്റേറ്റിനുള്ള പുരസ്കാരം മധ്യപ്രദേശ് നേടി. ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഈ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടി. സംവിധായകൻ പ്രിയദർശൻ അധ്യക്ഷനായ ജൂറിയാണ് ഈ പുരസ്കാരങ്ങൾ തിരഞ്ഞെടുത്തത്.
പ്രധാന പുരസ്കാരങ്ങൾ
ഫീച്ചർ ഫിലിം : ദാദാ ലക്ഷ്മി
മികച്ച തെലുങ്ക് ചിത്രം : കളർ ഫോട്ടോ
തമിഴ് ചിത്രം : ശിവരഞ്ജിനിയും സില പെൺകളും
മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം
പ്രത്യേക ജൂറി പുരസ്കാരം : സെംഖോർ
പ്രത്യേക ജൂറി പുരസ്കാരം രണ്ടാമത്തേത് – വാങ്ക് (കാവ്യ പ്രകാശ്)
സംവിധാനം : സച്ചി (അയ്യപ്പനും കോശിയും)
തിരക്കഥ : മണ്ഡേല
നടി : അപർണ ബാലമുരളി
നടൻ : സൂര്യ, അജയ് ദേവ്ഗൺ
സഹനടൻ : ബിജു മേനോൻ
മികച്ച സഹനടി- ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും)
സംഗീതസംവിധാനം : തമൻ (അല വൈകുണ്ഠപുരം ലോ), ജിവി പ്രകാശ് (സൂററൈ പോട്ര്)
സംഘട്ടനസംവിധാനം : മാഫിയാ ശശി, രാജശേഖർ, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
എഡിറ്റിങ് : ശ്രീകർ പ്രസാദ് (ശിവരഞ്ജിനിയും സില പെൺകളും)
ഗായിക : നഞ്ചിയമ്മ (അയ്യപ്പനും കോശിയും
സിനിമാ സംബന്ധിയായ പുസ്തകം : ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി)
മികച്ച വിദ്യാഭ്യാസ ചിത്രം-ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (മലയാളം, സംവിധായകന്‍ നന്ദന്‍)
Comments are closed.