DCBOOKS
Malayalam News Literature Website

60 വര്‍ഷങ്ങള്‍ പിന്നിട്ട് നാസ

ബഹിരാകാശ പഠന പര്യവേക്ഷണങ്ങള്‍ക്കായി സ്ഥാപിച്ച യു.എസ്. ഗവണ്‍മെന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് നാസ. നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (National Aeronotics and Space Administration) എന്നതിന്റെ ചുരുക്കപ്പേരാണിത്. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ, വിജയകരമായ അനേകം ബഹിരാകാശ യാത്രകള്‍ക്കും പദ്ധതികള്‍ക്കും രൂപംനല്കുകയും ഏകദേശം 150 പ്രാവശ്യം മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. 1958-ല്‍ സ്ഥാപിതമായ നാസയുടെ ആസ്ഥാനം വാഷിങ്ടണിലാണ്.

1958-ല്‍ ഔദ്യോഗികമായി രൂപം കൊണ്ട നാസയുടെ ചരിത്രം നാഷണല്‍ അഡ്വൈസറി കമ്മറ്റി ഫോര്‍ എയ്‌റോനോട്ടിക്‌സിന്റെ (NACA) രൂപീകരണത്തോടെയാണ് ആരംഭിക്കുന്നത്. വ്യോമയാനരംഗത്ത് യൂറോപ്യന്‍ രാജ്യങ്ങളുടെ പിറകിലായിരുന്ന അമേരിക്കയെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്മിത്ത്‌സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സെക്രട്ടറിയായിരുന്ന ചാള്‍സ് ഡി. വാല്‍ക്കോട്ടിന്റെ നേതൃത്വത്തിലാണ് 1915-ല്‍ എന്‍.എ.സി.എ. രൂപംകൊള്ളുന്നത്. 1958 ജനുവരി 31-ന് എക്‌സ്‌പ്ലോറര്‍ 1 അമേരിക്ക ഭ്രമണപഥത്തില്‍ എത്തിച്ചു. നാസയുടെ തുടക്കം മുതല്‍ക്കെ ലക്ഷ്യമിട്ടത് മനുഷ്യനെ എങ്ങനെ വിജയകരമായി ബഹിരാകാശത്ത് എത്തിക്കാമെന്നായിരുന്നു.

നാസ സംഘത്തിന്റെ നേതൃത്വവും നിയന്ത്രണവും അഡ്മിനിസ്‌ട്രേറ്ററില്‍ നിക്ഷിപ്തമാണ്. നാസയുടെ ഏറ്റവും ഉയര്‍ന്ന റാങ്ക് ആയ അഡ്മിനിസ്‌ട്രേറ്റര്‍ തന്നെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സീനിയര്‍ സ്‌പേസ് സയന്‍സ് ഉപദേശകനും. പ്രസിഡന്റ്ന്റെ എക്‌സിക്യൂട്ടീവ് ഓഫീസിന്റെയും ബന്ധപ്പെട്ട മറ്റ് ഗവണ്മെന്റ് സ്ഥാപനങ്ങളുടെയും നാസ പ്രതിനിധി കൂടിയാണ്  ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍. ദൈനംദിന കാര്യങ്ങളുടെ ചുമതലും ഇദേഹത്തിനാണ്.

Comments are closed.