DCBOOKS
Malayalam News Literature Website

തൃശൂരിൽ ഡിസി ബുക്സിന്റെ അഞ്ചാമത് പുസ്തകശാല ഉദ്ഘാടനം ചെയ്തു

DC Books new bookstore in Thrissur

 

പുസ്തകപ്രേമികൾക്ക് ആഹ്ലാദമേകി തൃശൂർ ജില്ലയിൽ ഡിസി ബുക്‌സിന്റെ അഞ്ചാമത്തെ പുസ്തകശാല തൃപ്രയാർ വൈ മാളിൽ തുറന്നു.

പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിൽ ആണ് ഷോപ്പ് ഉദ്ഘാടനം ചെയ്തത്. മലയാളം – ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് പുതിയ ഡി സി പുസ്തകശാലയിൽ ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങൾ കൂടാതെ, വായനക്കാർക്ക് ഇരിക്കാനും പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടത്താനുമുള്ള സൗകര്യങ്ങളും ഷോപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഡിസി ബുക്‌സ് സി.ഇ.ഒ. രവി ഡി.സി., സിദ്ധാർത്ഥ് ഡി.സി., അഡ്മിനിസ്ട്രേഷൻ മേധാവി ജോജി മാത്യു, ക്ലസ്റ്റർ ഹെഡ് വിവേക്, വൈ മാൾ മാനേജിംഗ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. “പുസ്തകങ്ങളെ സ്നേഹിക്കുന്നവർക്ക് ഒത്തുചേരാനും പുസ്തകങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനുമുള്ള ഒരു ഇടമായി ഈ ഷോപ്പ് മാറും എന്ന് പ്രതീക്ഷിക്കുന്നു. വായനക്കാർക്ക് ആവശ്യമുള്ള എല്ലാ പുസ്തകങ്ങളും ഇവിടെ ലഭ്യമാക്കാൻ ഞങ്ങൾ ശ്രമിക്കും,” ഡി.സി ബുക്‌സ് സി.ഇ.ഒ രവി ഡി.സി. ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. ഉദ്ഘാടന ദിവസം നിരവധി പുസ്തകപ്രേമികൾ ഡിസി പുസ്തകശാല സന്ദർശിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകളും ഡിസി ബുക്‌സ് നൽകുന്നുണ്ട്.

Comments are closed.