‘അയ്യപ്പന്റെ കവിതകള്‍ സമ്പൂര്‍ണ്ണം’; ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി
രാപകലുകളെ കവിതകൊണ്ടു കൂട്ടിച്ചേര്‍ത്ത കവിയായിരുന്നു അയ്യപ്പന്‍. ആസകലം കവിത്വം നിറഞ്ഞ ജീവിതം. വെയിലും കാറ്റും മഴയും മിന്നലുമേറ്റ് അത് പ്രകൃതിയോളം വിശാലമായി, മലയാള കവിതാചരിത്രത്തില്‍ സമാനതകളില്ലാത്ത ജീവിതപുസ്തകമായി. ആ കാവ്യജീവിതത്തെ സമ്പൂര്‍ണ്ണമായി പകര്‍ത്തിവെച്ച കൃതിയാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘അയ്യപ്പന്റെ കവിതകള്‍ സമ്പൂര്‍ണ്ണം‘. പുസ്തകം ഇപ്പോള്‍ പകുതി വിലയില്‍ ഇ-ബുക്കായി വായിക്കാം.
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്, യജ്ഞം, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മമേ സാക്ഷി, ബുദ്ധനും ആട്ടിന്‍കുട്ടിയും, ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍, മാളമില്ലാത്ത പാമ്പ്, മുറിവേറ്റ ശീര്‍ഷകങ്ങള്‍, ഗ്രീഷ്മവും കണ്ണീരും തുടങ്ങിയവയാണ് എ അയ്യപ്പന്റെ പ്രധാന കൃതികള്‍.
ഉന്മാദത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ നഗ്‌നപാദനായി അലഞ്ഞ എ അയ്യപ്പന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. 2010 ഒക്ടേബര്‍ 21-നാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്. മരിക്കുമ്പോള്‍ 61 വയസ്സായിരുന്നു അയ്യപ്പന്.
പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.