ലോകവും കാലവും നമിക്കുന്ന നമ്മുടെ പൈതൃകവും നമ്മുടെ കഥകളും ഒരുമിച്ച് മലയാളത്തില്‍ ’18 പുരാണങ്ങള്‍’; ഇപ്പോള്‍ സ്വന്തമാക്കാം 40% വിലക്കുറവില്‍
മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അവിശ്വസനീയമായ അത്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന കൃതി ‘18 പുരാണങ്ങള്‍’ ഇപ്പോള്‍ സ്വന്തമാക്കാം 40% വിലക്കുറവില്‍. 10,000 രൂപാ മുഖവിലയുള്ള പുസ്തകം പ്രിയവായനക്കാര്‍ക്ക് ഇപ്പോള്‍ 5999 രൂപയ്ക്ക്
സ്വന്തമാക്കാം. സെപ്തംബര്‍ 23 വരെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോറില്‍ ഈ ആനുകൂല്യം ലഭ്യമാകും.
ലോകവും കാലവും നമിക്കുന്ന നമ്മുടെ പൈതൃകവും നമ്മുടെ കഥകളും ഒരുമിച്ച് ആദ്യമായി മലയാളത്തിന് ലഭ്യമാക്കിയ കൃതിയാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ’18 പുരാണങ്ങള്‍’. 18000 പേജുകളിലായി 18 വാല്യങ്ങളില്‍ ആയിരക്കണക്കിനു കഥകള്‍ ഉള്‍ക്കൊള്ളുന്ന, കഥകളിലൂടെയും ചിത്രങ്ങളിലൂടെയും രസകരമായ ഉപാഖ്യാനങ്ങളിലൂടെയും മഹത്തായൊരു സാംസ്‌കാരിക പൈതൃകത്തെ സ്വന്തമാക്കാനൊരു അപൂര്‍വ്വാവസരമാണ് ഡി സി ബുക്‌സ് ഇത്തരമൊരു ഉദ്യമത്തിലൂടെ ലഭ്യമാക്കിയത്.
ഉള്ളടക്കത്താലും വിഷയ വൈവിധ്യത്താലും പേജിന്റെ വൈപുല്യത്താലുമൊക്കെ സമാനതകളില്ലാത്ത കൃതിയാണ് 18 പുരാണങ്ങള്‍ എന്നതില്‍ സംശയമില്ല. ഇനി ഇത്തരമൊരു പുസ്തകം പ്രസിദ്ധീകൃതമാകാന്‍ നൂറ്റാണ്ടുകള്‍ തന്നെ വേണ്ടിവന്നേക്കും. ഒരു സംഘം ഭാഷാ പണ്ഡിതരുടെയും ഡി സി ബുക്‌സ് പ്രസിദ്ധീകരണ വിഭാഗത്തിന്റെയും ദീര്‍ഘകാലത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരമൊരു ബൃഹദ്ഗ്രന്ഥം മലയാളികള്‍ക്കായി പ്രസിദ്ധീകരിക്കപ്പെട്ടത്.
Comments are closed.