ട്രെയിനിന്റെ വാതിലില്‍ നിന്ന് യാത്ര ചെയ്ത അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: സബര്‍ബന്‍ ട്രെയിനിന്റെ വാതില്‍പ്പടിയില്‍ നിന്ന് യാത്ര ചെയ്ത അഞ്ച് പേര്‍ സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ച് മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ചെന്നൈയിലെ സെന്റ് തോമസ് മൗണ്ട് സ്‌റ്റേഷനിലായിരുന്നു സംഭവം. സ്റ്റേഷനിലെ ഇരുമ്പുകമ്പികളില്‍ ഇടിച്ചായിരുന്നു അപകടം. ഇടിച്ചതോടെ യാത്രക്കാര്‍ ഗുരുതരമായി പരുക്കറ്റ് താഴെ വീഴുകയായിരുന്നു. യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് എന്‍ജിന്‍ ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്തി.
ട്രെയിന്‍ സ്റ്റേഷനിലേക്ക് എത്തിയപ്പോള്‍ തിരക്ക് മൂലം സിഗ്നല്‍ പോസ്റ്റ് യാത്രക്കാരുടെ ദേഹത്ത് ഇടിക്കുകയായിരുന്നുവെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനിലും പ്ലാറ്റ്‌ഫോമിലും വലിയ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.
Comments are closed.