5 പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി!
5 പുതിയ പുസ്തകങ്ങൾ കൂടി ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ പ്രിയവായനക്കാർക്ക് സ്വന്തമാക്കാം.
തിരക്കഥയുടെ സഞ്ചാരവഴികള്‍, സജില്‍ ശ്രീധര്‍ മലയാള തിരക്കഥകളുടെ സാങ്കേതികവും സൗന്ദര്യശാസ്ത്രപരവുമായ തലങ്ങളെ സൂക്ഷ്മമായും ആഴത്തിലും അപഗ്രഥിക്കുന്ന അപൂര്‍വ കൃതി. ആദ്യതിരക്കഥാകൃത്തായ മുതുകുളം മുതല്‍ എം.ടിയും പത്മരാജനും അടൂര്‍ ഗോപാലകൃഷ്ണനും ലോഹിതദാസും ശ്രീനിവാസനും കടന്ന് ശ്യാംപുഷ്‌കരന്‍ വരെയുളളവരുടെ കഥനവഴികളുടെ അകക്കാമ്പിലൂടെയുളള ഫലപ്രദമായ സഞ്ചാരം.
പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക
ഫ്രഞ്ച്കിസ്സ്, മിനി പി.സി കഥയെഴുത്തിലെ നവീനതയുടെ ദൃഷ്ടാന്തങ്ങളായ രചനകള്‍. കൗതുകകരമായ ചില പാരിസ്ഥിതിക ജ്ഞാനമേഖലകള്‍ പ്രമേയ പശ്ചാത്തലമാക്കി എഴുതപ്പെട്ടതും സമീപകാലത്ത് സവിശേഷമായ അനുവാചകശ്രദ്ധ നേടിയതുമായ കഥകള്‍. എന്തിന്നോ ആദമേ നിന്നെ ഞാന്‍ തോട്ടത്തിലാക്കി?, ചെറിച്ചി, ഫ്രഞ്ച്കിസ്സ്, സുന്ദരിമുളക്, സ്വര്‍ണ്ണത്തേറ്റയുള്ള കരിവാലന്‍ ശീമപ്പന്നികള്‍, സിവെറ്റ് കോഫി തുടങ്ങി പത്തു കഥകള്‍. സ്ത്രീപക്ഷരചനകളുടെ പരമ്പരയായ ‘കഥാപൗര്‍ണ്ണമി’ യില്‍ ഉള്‍പ്പെടുന്ന പുസ്തകം.
പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക
ടച്ച്‌സ്‌ക്രീന്‍, ഷീബ ഇ.കെ നിര്‍വ്വചിക്കാനാവാത്ത ജീവിതത്തിന്റെ വിവിധ ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥകള്‍. ഒരുപാട് ചോദ്യങ്ങളവശേഷിപ്പിച്ചുകൊണ്ട് ഇരമ്പിപ്പാഞ്ഞുപോകുന്ന പലേതരം മനുഷ്യരുടെ ആത്മഗതങ്ങള്‍ ഇവയില്‍ ഉള്ളടങ്ങിയിരിക്കുന്നു. ടച്ച്‌സ്‌ക്രീന്‍, ബീഫ് ഫെസ്റ്റിവല്‍, പക്ഷിപാതാളം, ശാപത്തറ, ഹോളിമേരി, ജിന്ന്, പതിനാറ് വയതിനിലെ തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട പന്ത്രണ്ട് കഥകള്‍. സ്ത്രീപക്ഷരചനകളുടെ പരമ്പരയായ കഥാപൗര്‍ണ്ണമിയില്‍ ഉള്‍പ്പെടുന്ന പുസ്തകം.
പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക
പുതിയ വിദ്യാഭ്യാസനയം-സമീപനവും വിമര്‍ശനവും, ഡോ.ബി ഇക്ബാല്‍ നമ്മുടെ വിദ്യാഭ്യാസ മേഖല കാലാനുസൃതമായ മാറ്റങ്ങള്‍ക്കനുസരിച്ച് നവീകരിക്കപ്പെടാതെ പഴയ രീതികള്‍ അവലംബിച്ച് മുന്നോട്ടുപോകുകയാണെന്ന വിമര്‍ശനം വളരെക്കാലമായി വിദ്യാഭ്യാസവിചക്ഷണര്‍ ഉന്നയിക്കുന്നുണ്ട്. നവീന വിജ്ഞാനം, നൈപുണ്യങ്ങള്‍ എന്നിവ കൈവരിക്കാന്‍ പുതിയ തലമുറയെ പ്രാപ്തമാക്കി അവരെ ഉത്തമപൗരര്‍ മാത്രമല്ല പുതിയ തൊഴില്‍ മേഖലകളില്‍ വളര്‍ന്നുവന്നിട്ടുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പ്രാപ്തര്‍കൂടിയാക്കേണ്ടതുണ്ടെന്ന് എല്ലാവരും പൊതുവേ അംഗീകരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ദേശീയ വിദ്യാഭ്യാസനയം 2020 പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കപ്പെടുന്നത്. ദേശീയവിദ്യാഭ്യാസകരടുനയത്തെ സംബന്ധിച്ച് ദേശീയതലത്തില്‍ നടന്ന സംവാദങ്ങളെ, അവയിലെ വ്യത്യസ്ത കാഴ്ചപ്പാടുകളെ സമഗ്രമായി അവതരിപ്പിക്കുകയാണ് ഈ പുസ്തകം. ദേശീയ വിദ്യാഭ്യാസനയത്തിന്റെ സംക്ഷിപ്തം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക
നവോത്ഥാനവും മുസ്ലിം ആനുകാലികങ്ങളും, ഷെബീന്‍ മഹ്ബൂബ്
19,20,21 നൂറ്റാണ്ടുകളില്‍ കേരളത്തിലെ മുസ് ലിം സമുദായത്തില്‍നിന്ന് രൂപംകൊണ്ട മത ആനുകാലികങ്ങളെ മുന്‍നിര്‍ത്തി, മുസ്‌ലിം സമൂഹത്തിന്റെ നവജാഗരണത്തിലും നവീകരണത്തിലും നവോത്ഥാനത്തിലും അവ എന്ത് പങ്കുവഹിച്ചു എന്ന അന്വേഷണമാണ് ഈ പഠനത്തിന്റെ ഉള്ളടക്കം. കേരള മുസ്‌ലിം പത്രപ്രവര്‍ത്തന ചരിത്രമെഴുത്തല്ല ഇത്. അത് സമഗ്ര സ്വഭാവത്തില്‍ എഴുതപ്പെടേണ്ട മറ്റൊരു വൈജ്ഞാനിക അന്വേഷണമാണ്.
പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക
Comments are closed.