DCBOOKS
Malayalam News Literature Website

ഭാഷയുടെ പ്രയോഗത്തിൽ പുലർത്തുന്ന ലാളിത്യമാണ് തന്റെ എഴുത്തുകളുടെ വിജയം : ചേതൻ ഭഗത്

ഷാർജ അന്താരാഷ്ട്ര പുസ്‌തോത്സവത്തിന്റെ നാലാം ദിനമായ നവംബർ 6 ശനിയാഴ്ച, പ്രശസ്ത ഇന്ത്യൻ നോവലിസ്റ്റ് ചേതൻ ഭഗതിന്റെ ‘400 ദിവസങ്ങൾ’ എന്ന പുതിയ കൃതിയുടെ ആഗോള പ്രകാശനം നടന്നു.

എഴുത്തിൽ പ്രത്യേക നിബന്ധനകളില്ലാതെ ഏറ്റവും സാധാരണമായ വിഷയങ്ങളെ സത്യസന്ധമായി സമീപിക്കുന്നതാണ് തന്റെ രീതി. താൻ എഴുതുന്നത് വായിക്കാനും മനസ്സിലാക്കാനും ആർക്കും കഴിയുന്നു, സ്വന്തം പരിസരങ്ങളിൽ അവ തൊട്ടറിയാനാവുന്നു എന്നത് പലപ്പോഴും വായനക്കാരിൽ നിന്ന് അറിയാനാവുന്നുണ്ടെന്നും ചേതൻ ഭഗത് പറഞ്ഞു. വൈകിട്ട് 8 മണിമുതൽ 9 മണിവരെ ബാൾ റൂമിൽ നടക്കുന്ന പരിപാടിയിൽ പുസ്തകത്തിന്റെ എഴുത്തു വഴികളെക്കുറിച്ചും എഴുത്തുകാരൻ ആസ്വാദകരോട് സംവദിച്ചു.

അഞ്ചാം ദിനമായ നവംബർ 7 ഞായറാഴ്ച, വൈകിട്ട് 8.00 മുതൽ 9.00 മണിവരെ ഇന്റലെക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ ഇന്ത്യൻ വ്യവസായി ഹർഷ് മരിവാലാ സംസാരിക്കുന്നു. ഭക്ഷ്യരംഗത്തു പ്രവർത്തിച്ചിരുന്ന കുടുംബ സംരംഭത്തെ ‘മാരി കോ’ എന്ന വൻ വ്യവസായ ശൃഖലയാക്കി മാറ്റിയ കഥ അദ്ദേഹം സദസ്സിനോട് പങ്കുവയ്ക്കും.

ആറാം ദിനമായ നവംബർ 8 തിങ്കൾ വൈകിട്ട് 7.00 മണി മുതൽ 7.25 വരെ റൈറ്റേഴ്‌സ് ഫോറത്തിൽ നടക്കുന്ന പരിപാടിയിൽ വേദി എഴുത്തുകാരി ദീപ നിശാന്തിന്റെ പുതിയ പുസ്‌തകമായ ‘ജീവിതം ഒരു മൊണാലിസച്ചിരിയാണ്’ എന്ന ഓർമ്മക്കുറിപ്പുകളുടെ പ്രകാശനവും പുസ്തക പരിചയവും നടക്കും.

ഞായറും തിങ്കളുമായി നടക്കുന്ന പ്രധാന പരിപാടികൾ :

നവംബർ 7 ഞായർ :

വേദി : ഇന്റലെക്ച്വൽ ഹാൾ

8.00 PM- 9.00 PM : ഹർഷ് മരിവാലാ.

പ്രമുഖ ഇന്ത്യൻ വ്യവസായി ഹർഷ് മരിവാലാ സംസാരിക്കുന്നു. ഭക്ഷ്യരംഗത്തു പ്രവർത്തിച്ചിരുന്ന കുടുംബ സംരംഭത്തെ ‘മാരി കോ’ എന്ന വൻ വ്യവസായ ശൃഖലയാക്കി മാറ്റിയ കഥ പങ്കുവയ്ക്കുന്നു.

നവംബർ 8 തിങ്കൾ :

വേദി : റൈറ്റേഴ്‌സ് ഫോറം.

7.00 PM- 7.25 PM : ദീപ നിശാന്ത്.

എഴുത്തുകാരി ദീപ നിശാന്തിന്റെ പുതിയ പുസ്‌തകമായ ‘ജീവിതം ഒരു മൊണാലിസച്ചിരിയാണ്’ എന്ന ഓർമ്മക്കുറിപ്പുകളുടെ പ്രകാശനവും പുസ്തക പരിചയവും.

 

Comments are closed.