DCBOOKS
Malayalam News Literature Website

കുട്ടികളെയും വായനക്കാരാക്കാം; 4 പുസ്തകങ്ങള്‍ കൂടി ഇതാ ഇ-ബുക്കുകളായി

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാര്‍ രചിച്ച കഥകളാണ് മാമ്പഴം കഥാമാലിക പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹയർെസക്കൻഡറിതലം വെരയുള്ള കുട്ടികള്‍ക്ക് മലയാളത്തിലെ ലബ്ധ്രപതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയെപ്പടുത്തിക്കൊണ്ട് അവരില്‍ വായനാശീലം വളർത്തുകെയന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക.  കഥാമാലിക പരമ്പരയില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നാല് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കാം ഡിജിറ്റല്‍ രൂപത്തില്‍.

Zacharia-Aa Enna Vettakkaranഅ എന്ന വേട്ടക്കാരന്‍- സക്കറിയ  ഭൂമിയിലുള്ള ഏത് ചരാചരത്തിലും കഥയുണ്ടെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് സക്കറിയ. മനുഷ്യരിൽനിന്നും മരങ്ങളിൽനിന്നും മൃഗങ്ങളിൽനിന്നും മാത്രമല്ല, മഴയിൽനിന്നും വെയിലിൽനിന്നും ഇരുളിൽനിന്നും സക്കറിയ കഥയുടെ സ്വർണ്ണത്തരികൾ കണ്ടെത്തുകയായിരുന്നു. ആ തിളക്കം എന്റെ കളിപ്പാട്ടങ്ങൾ, ശന്തനുവിന്റെ പക്ഷികൾ, അന്വേഷിച്ചുപോവേണ്ട തുടങ്ങി 12 കഥകളുടെ ഈ സമാഹാരത്തിലും ദർശിക്കാം.

പുസ്തകം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

സവാരി- നന്തനാര്‍ മലയാള സാഹിത്യത്തിൽ പച്ചയായ Nandanar-Savariജീവിതയാഥാർത്ഥ്യങ്ങളെ ആവിഷ്‌കരിച്ച എഴുത്തുകാരനാണ് നന്തനാർ. പുതുതലമുറയില്‍ ഭൂരിഭാഗത്തിനും അന്യമായ ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയുമെല്ലാം കഠിനാവസ്ഥ നന്തനാര്‍ കൃതികളില്‍ നിറഞ്ഞുനില്‍പ്പുണ്ട്.

പുസ്തകം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

S K Pottekkatt-Vighneshwaranവിഘ്‌നേശ്വരന്‍- എസ് കെ പൊറ്റെക്കാട്ട് മലയാളകഥാസാഹിത്യത്തില്‍ സഞ്ചാരപാതയിലൂടെ പുതുയുഗം സൃഷ്ടിച്ച എഴുത്തുകാരനാണ് എസ്.കെ. പൊറ്റെക്കാട്ട്. കാല്പനിക പ്രവണതയാണ് പൊറ്റെക്കാട്ടിന്റെ കഥകളുടെ മുഖമുദ്ര. സങ്കീര്‍ണമായ ജീവിതത്തിന്റെ തീക്ഷ്ണഭാവങ്ങള്‍ അദ്ദേഹത്തിന്റെ കഥകളില്‍ ദര്‍ശിക്കാം. കുട്ടികളുടെ ആസ്വാദനത്തിന് തടസ്സം നില്‍ക്കുന്ന ചില പദങ്ങളും പ്രയോഗങ്ങളും മാറ്റിക്കൊണ്ടാണ് ഈ കഥകള്‍ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.

പുസ്തകം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

ഉതുപ്പാന്റെ കിണര്‍, കാരൂര്‍ മലയാളകഥാസാഹിത്യത്തില്‍ സൂക്ഷ്മമായ ജീവിത Karoor Neelakanta Pillai-Uthuppante Kinarനിരീക്ഷണങ്ങള്‍കൊണ്ടു വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് കാരൂര്‍. ആത്മാര്‍ഥത, ശുദ്ധമായ പ്രതിപാദനശൈലി, മിതത്വം എന്നി സവിശേഷതകളാല്‍ വേറിട്ടു നില്‍ക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍.

പുസ്തകം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

കൂടുതല്‍ പുസ്തകങ്ങള്‍ ഇ-ബുക്കുകളായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.