മഹാരാഷ്ട്രയില്‍ കോളെജ് വിദ്യാര്‍ത്ഥികളുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനാലി ഘട്ടില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു. ദാപോലി കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചക്ക് 12.30ഓടെയായിരുന്നു സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഏകദേശം 40 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. വിനോദയാത്രക്കായി സതാറ ജില്ലയിലെ മഹാബലേശ്വറിലേക്ക് പോവുകയായിരുന്നു സംഘം. കൊടുംവളവില്‍ 300 അടി താഴ്ചയിലേക്കുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്.
സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, യുപിഎ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ട് മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു.
Comments are closed.