‘അടൂർ ഗോപാലകൃഷ്ണന്റെ പതിനൊന്ന് തിരക്കഥകൾ’ ഇപ്പോൾ വാങ്ങൂ 30% വിലക്കുറവിൽ
സിനിമ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങളും ലേഖനങ്ങളും ഉണ്ട്. സിനിമാ പ്രേമികൾക്കായി ഇതാ ഒരു കിടിലൻ ഓഫർ. മലയാളത്തെയും ഇന്ത്യന്‍ ചലച്ചിത്രത്തെയും ലോകചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ‘അടൂർ ഗോപാലകൃഷ്ണന്റെ പതിനൊന്ന് തിരക്കഥകൾ’ എന്ന പുസ്തകം ഇപ്പോൾ ഡിസി ബുക്സ് ഓൺലൈൻസ്റ്റോറിലൂടെ ഓർഡർ ചെയ്യാം 30% വിലക്കുറവിൽ.
കാലാതിവര്‍ത്തിയും ജീവിതഗന്ധിയുമായ പ്രമേയങ്ങളെ വ്യത്യസ്തവും ഭാവനിര്‍ഭരവുമായ കഥാപാത്രങ്ങളിലൂടെ അഭ്രപാളികളില്‍ ആവിഷ്‌കരിക്കുന്നവയാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍. അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ പുരസ്‌കാരങ്ങളും ആദരങ്ങളും പിടിച്ചുപറ്റിയിട്ടുള്ള ഈ സിനിമകള്‍ മലയാള ചലച്ചിത്രമേഖലയുടെ ചരിത്രത്തിന്റെ ഭാഗംകൂടിയാണ്. കഥാസ്വാദകര്‍ക്കും ചലച്ചിത്ര പഠിതാക്കള്‍ക്കും ഒരേപോലെ പ്രയോജനപ്രദമാകുംവിധം ക്രമീകരിച്ച ഈ തിരക്കഥാ സമാഹാരത്തില്‍ അടൂരിന്റെ ഇന്നേവരെയുള്ള മുഴുവന്‍ ചലച്ചിത്രങ്ങളുടെയും തിരക്കഥകള്‍ അടങ്ങുന്നു. മലയാള ചലച്ചിത്ര ലോകത്ത് അനന്യമായ പ്രഭാവം ചെലുത്തിയ ഒരു അസാമാന്യ പ്രതിഭയുടെ പ്രവര്‍ത്തനങ്ങളുടെ പ്രകടസ്വരൂപമാണ് ഈ ബൃഹദ്‌സമാഹാരം.
Comments are closed.