കോവിഡ്കാല വായനയില്‍ ഇന്ന് ‘ആയിരത്തൊന്ന് രാത്രികള്‍- വിശ്വവിഖ്യാതമായ അറബിക്കഥകള്‍’
ഹൃദയത്തെ മാന്ത്രികമായി ആവാഹിക്കുന്ന മനുഷ്യന്റെ സമസ്തഭാവങ്ങളെയും ഉഷസ്സിനെപ്പോലെ ഉണര്‍ത്തുന്ന ലോകക്ലാസ്സിക്കാണ് ആയിരത്തൊന്ന് രാത്രികള്‍ എന്ന പേരില്‍ അറിയപ്പെട്ട അറബിക്കഥകള്‍. ഈ കഥകള്‍ വിസ്മയിപ്പിക്കുന്ന സൗന്ദര്യമാണ്. അവ പഞ്ചേന്ദ്രിയങ്ങളെ മധുരിപ്പിക്കുന്നു; ലഹരിപിടിപ്പിക്കുന്നു. ‘കോവിഡ്കാല വായന’ എന്ന പേരില്‍ ഡി സി ബുക്‌സ് ഓണ്‍
വിശ്വസാഹിത്യകാരന്മാരെ പ്രചോദിപ്പിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്ത കഥകളുടെ രാജധാനിയാണ് ആയിരത്തൊന്ന് രാത്രികള്‍. ശൃംഗാരവും ഹാസ്യവും കരുണവും രൗദ്രവും വീരവും ഭയാനകവും ബീഭത്സവും അത്ഭുതവും ശാന്തവും നവരസങ്ങളും അലതല്ലുന്ന കഥകളുടെ പാരാവാരം. വിശ്വസാഹിത്യത്തിലെ പല ഉത്കൃഷ്ടകൃതികളും മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുള്ള എം.പി. സദാശിവനാണ് ഇതിന്റെ പുനരാഖ്യാനം നിര്‍വ്വഹിച്ചിട്ടുള്ളത്.
ഈ കൃതിയെപ്പറ്റി വിശ്വവിഖ്യാതനായ ഖലീല്‍ ജിബ്രാന്‍ പറഞ്ഞു:
രാത്രിയുടെ വിശുദ്ധിയില്‍ സത്യം അമ്മയെപ്പോലെ എന്റെ കിടക്കയ്ക്കരികില്‍ വന്നുനിന്നിട്ട് ചോദിച്ചു: നിനക്ക് ഏതു രാജധാനിയാണിഷ്ടം…നിന്നെ ഞാന്‍ അങ്ങോട്ടു കൊണ്ടുപോകാം. ഞാന്‍ പറഞ്ഞു: ‘കഥയുടെ രാജധാനി- ആയിരത്തൊന്ന് രാത്രികള്‍.’
പുസ്തകം ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്നും വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.