DCBOOKS
Malayalam News Literature Website

കോവിഡ്കാല വായനയില്‍ ഇന്ന് തകഴിയുടെ ‘കയര്‍’

മലയാളത്തിലെ ക്ലാസിക് നോവല്‍ എന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് തകഴി ശിവശങ്കരപ്പിള്ളയുടെ മാന്ത്രികത്തൂലികയില്‍ പിറവിയെടുത്ത ‘കയര്‍‘.  ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍നിന്നും ‘കയര്‍’ 30% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍   ലഭ്യമാക്കിയിരിക്കുന്നത്. ഓരോ 24 മണിക്കൂറിലൂം വ്യത്യസ്തങ്ങളായ ഓരോ ടൈറ്റിലുകള്‍ വീതം 30% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ‘കോവിഡ്കാല വായന’ എന്ന പേരില്‍ ഡിസി ബുക്‌സ് ലഭ്യമാക്കിയിരിക്കുന്നത്.

മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധമാണ് ‘കയറി’ലെ മുഖ്യപ്രമേയം. ആഹാരം ഉത്പാദിപ്പിക്കാനായി മനുഷ്യൻ ഭൂമിയിൽ കൃഷി ചെയ്യുന്നു. ഭൂമിയുമായുള്ള ബന്ധം നിശ്ചലമായ ഒന്നല്ല. മനുഷ്യജീവിതത്തിലെ മറ്റു പലതും മാറുന്നതിനനുസരിച്ച് ഭൂമിയോടുള്ള ബന്ധവും മാറുന്നു. ചരിത്രപരമായ ഒരു പ്രക്രിയയാണിത്. ഇതിനെക്കുറിച്ച് ‘കയറി’ൽ തകഴി പര്യാലോചിക്കുന്നു. നാലു തലമുറകളുടെ ജീവിതം ഈ നോവലിൽ ഇഴപിരിഞ്ഞു നില്ക്കുന്നു. കണ്ടെഴുത്തിനു വന്ന ക്ലാസിഫർ കൊച്ചു പിള്ളമുതൽ നക്‌സലൈറ്റായ സലീൽവരെ. രണ്ടു നൂറ്റാണ്ടിന്റെ വികാരത്തുടിപ്പുകൾ തിക്കിത്തിരക്കി നില്ക്കുന്നു. നമ്മുടെ സാമൂഹിക ജീവിതത്തിലെ പരിവർത്തനശക്തികളുടെ വേരടക്കം ഇതിൽ കൈയടക്കത്തോടെ പറിച്ചുവച്ചിരിക്കുന്നു. കൂട്ടുകുടുംബവും മരുമക്കത്തായവും മാപ്പിളലഹളയും സ്വാതന്ത്ര്യസമരവും ലോകമഹായുദ്ധവും പ്രജാഭരണവും പുന്നപ്രവയലാറും ഇതിൽ ശക്തിയുടെ തൂലിക ഏറ്റുവാങ്ങിയിരിക്കുന്നു.

Comments are closed.