പരീക്ഷാസഹായി;കോഡ്മാസ്റ്റര്‍ -3
മത്സരപ്പരീക്ഷകളെ അഭിമുഖീകരിക്കുന്നവരുടെ കഠിനപ്രയത്‌നങ്ങളെ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ ഡി സി ബുക്‌സ് തയ്യാറാക്കിയ പി.എസ്.സി കോഡ്മാസ്റ്റര്‍ പരമ്പരയിലെ മൂന്നാമത്തെ പുസ്തകം പുതിയപതിപ്പില്‍ പുറത്തിറങ്ങി. കഴിഞ്ഞ രണ്ടുപുസ്തകങ്ങള്‍ക്കും ലഭിച്ച സ്വീകാര്യതയാണ് കോഡ്മാസ്റ്റര്‍ മൂന്ന് തയ്യാറാക്കാന്‍ ഗ്രന്ഥകാരനെ പ്രേരിപ്പിച്ചത്. മാത്രമല്ല പടിവാതിക്കലിലെത്തിനില്‍ക്കുന്ന എല്‍ ഡി സി പരീക്ഷയെ മുന്‍നിര്‍ത്തി, പരീക്ഷകളെ അഭിമുഖീകരിക്കുന്നവരുമായി നിരന്തരം സംവദിച്ചും വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പരിശോധിച്ചും കോര്‍ത്തിണക്കിയാതാണ് ഇതിലെ ഓരോ കോഡും തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉദ്യോഗാര്‍ത്ഥികള്‍ ആവേശപൂര്‍വ്വമാണ് സ്വീകരിച്ചത്.
പഠിച്ചവയൊന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല എന്നത് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരുടെ സ്ഥിരം പല്ലവിയാണ്. എന്നാല്‍ അനുഭവങ്ങളുടെയും അനുഭൂതികളുടെയും തുടര്‍ച്ച നിലനിര്‍ത്തുന്നത് നമ്മുടെ ഓര്‍മ്മ ശക്തിയാണ്. പഠന സമ്മര്‍ദ്ധങ്ങള്‍ക്കിടയില്‍ നമ്മള്‍ പഠിച്ചതൊക്കെ പരീക്ഷാമുറിയില്‍ മറന്നുപോയേക്കാം. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നും മോചനംനേടാനും പരീക്ഷനന്നായി എഴുതാനുമുള്ള എളുപ്പവഴിയാണ് കോഡ്മാസ്റ്റര്‍ പറഞ്ഞുതരുന്നത്. അത്രലളിതമായും സൂക്ഷ്മമായുമാണ് ഇതിലെ അദ്ധ്യായങ്ങള്‍ വ്യനിസിച്ചിരിക്കുന്നത്. എത്രപ്രയാസമേറിയ പരീക്ഷകളും നിഷ്പ്രയാസം എഴുതുവാനും വിജയിക്കുവാനും കോഡ്മാസറ്റര്‍-3 സഹായിക്കുമെന്നുറപ്പാണ്.
പൊതുവിജ്ഞാനം, ശാസ്ത്രം, ഇന്ത്യയുടെ ചരിത്രം, ഇന്ത്യയുടെ ഭൂമിശാസ്ത്രം, കേരള ചരിത്രം, കേരള സംസ്‌കാരം, മലയാളഭാഷ, ലോകചരിത്രം, ഭൂമിശാസ്ത്രം, സയന്‍സ്, എന്നിങ്ങനെ പി.എസ്.സി സ്ഥിരമായി ചോദിക്കുന്ന മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങളും അവ ഒര്‍ത്തിരിക്കാന്‍ സഹായിക്കുന്ന കോഡുകളും കോര്‍ത്തിണക്കിയാണ് പി.എസ്.സി കോഡ് മാസ്റ്റര്‍ 3 തയ്യാറാക്കിയിരിക്കുന്നത്. അടിസ്ഥാന വിവരങ്ങള്‍ മുതല്‍ ഉദ്യോഗാര്‍ത്ഥികളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വസ്തുതകള്‍ വരെ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഓരോ കോഡിനും ശേഷം അതിന്റെ വിശദീകരണവും അതുമായി ബന്ധപ്പെട്ട പിഎസ്‌സി ആവര്‍ത്തിക്കുന്ന ചോദ്യങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ലാളിത്യവും ചേര്‍ച്ചയും മാത്രം മാനദണ്ഡമാക്കിയാണ് പുസ്തകത്തിലെ കോഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഏത് പരീക്ഷയേയും ആത്മവിശ്വാസത്തോടെ നേരിടാന്‍ സഹായിക്കുന്ന പുസ്തകം തയ്യാറാക്കിരിക്കുന്നത് സുനില്‍ ജോണ്‍ എസാണ്. ഡിസി ബുക്‌സ് ഐ റാങ്ക് ഇംപ്രിന്റിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.