DCBOOKS
Malayalam News Literature Website

ദേശീയ കായികദിനം

ഇന്ത്യന്‍ ഹോക്കി മാന്ത്രികനായ ധ്യാന്‍ ചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ആണ് കായികദിനാചരണത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. 1928, 1934,1936 എന്നീ വര്‍ഷങ്ങളില്‍ നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയ്ക്ക് ഹോക്കിയില്‍ സ്വര്‍ണ്ണം നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ സംഘമാണ്. 1926 മുതല്‍ 1948 വരെയുള്ള കാലത്തിനിടയ്ക്ക് നാനൂറിന് മുകളില്‍ ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. കായികമേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതിനാണ് ഈ ദിനാചരണം നടത്തുന്നത്. കായികരംഗത്തെ ഏറ്റവും മികച്ച പുരസ്‌കാരങ്ങളായ രാജീവ് ഗാന്ധി ഖേല്‍രത്‌ന, ദ്രോണാചാര്യ തുടങ്ങിയ അവാര്‍ഡുകള്‍ അന്നേദിവസം രാഷ്ട്രപതിഭവനില്‍വച്ചു നല്‍കുന്ന പതിവ് കൂടിയുണ്ട്.

Comments are closed.