DCBOOKS
Malayalam News Literature Website

ലോക നാടകദിനം

ലോകനിലവാരമുള്ള രംഗകലാപ്രവര്‍ത്തകരുടെ കൂട്ടായ്മയോടെ 1948-ല്‍ പാരീസില്‍വെച്ച് യുനെസ്‌കോയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ അന്തര്‍ദ്ദേശീയ തിയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലാണ് 1962 മുതല്‍ ലോക നാടകദിനം ആചരിച്ചുവരുന്നത്. പാരീസിലെ തിയറ്റര്‍ നാഷണലിന്റെ ഉത്സവത്തിനു തുടക്കം കുറിച്ച ദിനമായ 1962 മാര്‍ച്ച് 27-നായിരുന്നു ആദ്യമായി ഈ ദിനാചരണം നടന്നത്.

രംഗകലകളെക്കുറിച്ചുള്ള വിജ്ഞാനവും പ്രയോഗവും അന്തര്‍ദ്ദേശീയ തലത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടാനും അവയുടെ ആദാനപ്രദാനങ്ങളും അതുവഴി ലോകത്തെമ്പാടുമുള്ള നാടകപ്രവര്‍ത്തകരുടെ സൗഹൃദവും ലക്ഷ്യമിടുന്നതാണ് ലോകനാടകദിനാചരണം. ഓരോ വര്‍ഷവും ഐടിഐയുടെ ക്ഷണമനുസരിച്ച് ലോകനിലവാരമുള്ള ഒരു നാടകപ്രതിഭയുടേതായിരിക്കും അന്തര്‍ദേശീയ സന്ദേശം.

Comments are closed.