25-ാമത് ഡി സി ഇന്റർനാഷണൽ ബുക്ക് ഫെയർ & കൾച്ചറൽ ഫെസ്റ്റിവലിൽ മാങ്കോസ്റ്റീൻ ക്ലബ്ബിന്റെ സംഗീതവിരുന്ന്
ജനുവരി 18 നു കോഴിക്കോട് ബീച്ചിൽ വെച്ച് നടക്കുന്ന 25-ാമത് ഡി സി ഇന്റർനാഷണൽ ബുക്ക് ഫെയർ & കൾച്ചറൽ ഫെസ്റ്റിവലിൽ മാങ്കോസ്റ്റീൻ ക്ലബ്ബിന്റെ സംഗീതവിരുന്നും. വൈകുന്നേരം 7 മണിക്ക് ആണ് സംഗീതനിശ ആരംഭിക്കുന്നത്.
ദശലക്ഷക്കണക്കിന് പുസ്തകങ്ങളും, 350ലധികം പ്രസാധകരും ആണ് ഈ വർഷത്തെ ഡി സി ഇന്റർനാഷണൽ ബുക്ക് ഫെയർ & കൾച്ചറൽ
ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം. ആഘോഷങ്ങളുടെ മാറ്റ് കൂട്ടാൻ സാംസ്‌കാരിക വിരുന്നും കുട്ടികളിലെ വായനയെ വളർത്താൻ ചിൽഡ്രൻസ് കോർണറും ഒരുക്കിയിട്ടുണ്ട്. ജനുവരി 16 മുതൽ 26 വരെ നീളുന്ന ഫെസ്റ്റ് രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ്.