DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികള്‍ മലയാളത്തിനു ലഭിച്ചിട്ട് 25 വര്‍ഷം

SHERLOCK HOLMES SAMPOORNA KRUTHIKAL
SHERLOCK HOLMES SAMPOORNA KRUTHIKAL

അപസര്‍പ്പകസാഹിത്യത്തിലെ നിത്യാത്ഭുതം സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികള്‍ക്ക് 25 വയസ്സ്. 1995-ലാണ് ഡിസി ബുക്‌സ് ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. ലോകസാഹിത്യചരിത്രത്തില്‍ അപസര്‍പ്പകസാഹിത്യം എന്നതിന് ഒരു മുഖമുണ്ടാക്കിയതും ലോകംമുഴുവന്‍ ഭ്രാന്തമായ ആരാധനയോടെ ഒരു കഥാപാത്രത്തെ നോക്കികാണുവാന്‍ ഇടയാക്കിയതും സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന വിഖ്യാത സ്‌കോട്ടിഷ് എഴുത്തുകാരനാണ്.

ഡോയല്‍ ഹോംസ്‌കഥകളെക്കൂടാതെ ചരിത്രഗ്രന്ഥങ്ങളുള്‍പ്പെടെ മറ്റു പല കൃതികളും രചിച്ചിട്ടുണ്ടെങ്കിലും ‘ഹോംസ്’ മാത്രമേ സഹൃദയമനസ്സുകളില്‍ ജീവിക്കുന്നുള്ളൂ.
ലോകത്ത് ഇത്രമാത്രം സാര്‍വത്രികപ്രചാരം നേടിയ മറ്റ് അപസര്‍പ്പകരചനകള്‍ ഇല്ല എന്നുതന്നെ പറയാം.

1887-ലാണ് ഡോയലിന്റെ ഹോംസ്പരമ്പരയിലെ ആദ്യകൃതി പുറത്തു വന്നത്, A Study in Scarlet.ലോകത്തിലെ മിക്ക ഭാഷകളിലും ഹോംസ് കഥകള്‍ക്ക് ആധികാരികമായ വിവര്‍ത്തനം ഉണ്ടായെങ്കിലും 1981-ല്‍ ഏതാണ്ട് 100 കൊല്ലങ്ങള്‍ക്ക് ശേഷമാണ് മലയാളത്തില്‍ പരിഭാഷ എത്തിയത്. കേരളത്തിലെ അച്ചടിയുടെ 400-ാം വാര്‍ഷികദിനത്തില്‍ (1978 ഒക്‌ടോബര്‍ 20) അതിന്റെ സ്മാരകമായി ആരംഭിച്ചഡിസി ബുക്‌സ് മുദ്രണം കൈരളിമുദ്രാലയം എന്ന പ്രസിദ്ധീകരണസ്ഥാപനമാണ് മലയാളത്തില്‍ ആദ്യമായി ഹോംസ് കൃതികള്‍ പ്രസിദ്ധപ്പെടുത്തിയത്. ഹോംസ്പരമ്പരയിലെ 4 നോവലുകളും 8 കഥാസമാഹാരങ്ങളും ഉള്‍പ്പെടെ എല്ലാ അപസര്‍പ്പകകൃതികളും കൈരളി മുദ്രാലയം പ്രസിദ്ധപ്പെടുത്തി. ഇതിനുവേണ്ടി ഒരു ഹോംസ് ക്ലബ്ബും രൂപീകരിച്ചിരുന്നു.

നിരവധി ഭാഷകളില്‍ ലോകവ്യാപകമായി പരിഭാഷ ചയ്യപ്പെട്ടിട്ടുള്ള ഷെര്‍ലക് ഹോംസ് കഥാപാത്രമായി വന്ന കഥകള്‍ക്കും നോവലുകള്‍ക്കും ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഷെര്‍ലക് ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി സര്‍ ആര്‍തര്‍ കോനനന്‍ ഡോയല്‍ രചിച്ച 4 നോവലുകളും എട്ട് കഥാസാമാഹാരങ്ങളും അടങ്ങിയ പുസ്തകമാണ് ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികള്‍. ചോരക്കളം , നാല്‍വര്‍ ചിഹ്നം , ബാസ്‌കര്‍ വിത്സിലെ വേട്ടനായ, ഭീതിയുടെ താഴ്‌വര എന്നീ നോവലുകളും 56 കഥകളും രണ്ടു വാല്യങ്ങളിലായി സമാഹരിച്ചിരിക്കുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.