‘ടി പത്മനാഭന്റെ കഥകള് സമ്പൂര്‍ണം’ ; ആര്‍ദ്രവും തീക്ഷ്ണവുമായ കഥകളുടെ സമാഹാരം
കഥയെ ഗൗരവമുള്ള ജീവിതാവിഷ്‌കാരമായി മാറ്റുന്നതില് എന്നും ശ്രദ്ധപുലര്ത്തിയിട്ടുള്ള കഥാകാരന് ടി പത്മനാഭന്റെ 1,299 രൂപാ വിലയുള്ള, ‘ടി പത്മനാഭന്റെ കഥകള് സമ്പൂര്ണം’ ഇപ്പോള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം. 1,299 രൂപാ വിലയുള്ള പുസ്തകം ഇപ്പോള് ഓര്ഡര് ചെയ്യൂ 975 രൂപയ്ക്ക്. ഓര്‍ക്കുക ഓഫര്‍ ഇന്ന് (22 ഡിസംബര്‍ 2020) കൂടി മാത്രം.
അപൂര്‍വ വ്യക്തിത്വങ്ങളുടെ സ്‌തോഭാത്മകമായ ചിത്രങ്ങളും വ്യക്തിമനസിന്റെ വൈകാരികതയും വിഹ്വലതകളുമാണ് ടി.പത്മനാഭന്റെ കഥകളില്‍ ആവിഷ്‌കൃതമാകുന്നത്. പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്‌നേഹമാണ് പദ്മനാഭന്റെ കഥകളുടെ അന്തര്‍ധാര. എം.ടിയുടെ കഥകളില്‍ കാണുന്നതുപോലെ തറവാടും ഗ്രാമാന്തരീക്ഷവും ഒന്നുചേര്‍ന്നുള്ള സുവ്യക്തമായ പശ്ചാത്തലം ടി. പദ്മനാഭന്റെ രചനകളില്‍ കാണില്ല. മറിച്ച് വ്യക്തി മനസ്സുകള്‍ക്കാണ് ഇവിടെ പ്രാധാന്യം നല്‍കുന്നത്.
അടക്കിപ്പിടിച്ച വൈകാരികത ഉള്ളില്‍ത്തീര്‍ക്കുന്ന വിങ്ങലുകളെ ഭാഷയിലേക്ക് ആവിഷ്‌ക്കരിക്കുന്നതെങ്ങനെ എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് ടി.പത്മനാഭന്റെ കഥകള്‍. ഒട്ടും വാചാലമല്ലാതെ, ആലങ്കാരികതകളില്ലാതെ ഈ കഥകളിലെ ഭാഷ നമ്മോട് മന്ത്രിക്കുകയാണ് ചെയ്യുന്നത്. ഈ നിമന്ത്രണങ്ങള്‍ നമ്മെ വൈകാരികലോകത്തിന്റെ ചെറുതുരുത്തുകളിലേക്ക് ആനയിക്കുന്നു. അവിടെ നാം ഏകാന്തരായി സ്വച്ഛത അനുഭവിക്കുന്നു.
കഥയുടെ എഴുപതാണ്ടുകളിലധികം പൂര്‍ത്തിയാക്കിയ സാഹിത്യ കുലപതിയുടെ തൂലികത്തുമ്പില്‍ പിറവിയെടുത്ത രചനകള്‍ ഇന്നും മലയാളിക്ക് ആവേശമാണ്.
‘ടി പത്മനാഭന്റെ കഥകള് സമ്പൂര്‍ണം’ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.