DCBOOKS
Malayalam News Literature Website

‘ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം’ ; 20% വിലക്കുറവില്‍ സ്വന്തമാക്കാന്‍ രണ്ട് ദിവസം കൂടി മാത്രം അവസരം!

കേരളത്തിലെ സമുന്നതനായ സാമൂഹ്യപരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായിരുന്ന ശ്രീനാരായണഗുരുവിന്റെ അമൂല്യരചനകളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം 20% വിലക്കുറവില്‍ സ്വന്തമാക്കാന്‍ രണ്ട് ദിവസം കൂടി മാത്രം അവസരം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ സെപ്തംബര്‍ 25 വരെയാകും ആനുകൂല്യം ലഭ്യമാകുക.

നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ അധിപനും ആധ്യാത്മിക ഗുരുവും  നാരായണ ഗുരുവിന്റെ ശിഷ്യപാരമ്പര്യത്തില്‍ ഉള്‍പ്പെട്ടതുമായ  ശ്രീ. മുനി നാരായണപ്രസാദ് വ്യാഖ്യാനം ചെയ്ത ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികളാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം.

ആത്മീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും സൂക്ഷിക്കേണ്ടതാണ് ഈ മഹദ് ഗ്രന്ഥം. ശ്രീനാരായണഗുരുവിന്റെ ദാര്‍ശനിക കൃതികള്‍, സ്‌ത്രോത്ര കൃതികള്‍, സാരോപദേശ കൃതികള്‍, ഗദ്യകൃതികള്‍, തര്‍ജ്ജമകള്‍ തുടങ്ങി വിവിധ വിഭാഗത്തിലുള്ള 63 കൃതികളാണ് മൂന്നു വാല്യങ്ങളിലായി 3,000 പേജുകളില്‍ സമാഹരിച്ചിരിക്കുന്നത്. പദങ്ങളുടെ അര്‍ത്ഥം വിശദീകരിച്ച് ലളിതവും വിശദവുമായ വ്യാഖ്യാനമാണ് കൃതികള്‍ക്കു നല്‍കിയിട്ടുണ്ട്. വര്‍ണ്ണനകള്‍ക്കു പിന്നിലെ ഭാവാര്‍ത്ഥങ്ങള്‍ പ്രത്യേകം വിശദീകരിക്കുന്നു. മറ്റുള്ള വ്യാഖ്യാനങ്ങളെല്ലാം പരിശോധിച്ച് അവയിലുള്ള കുറവുകളും മേന്മയും കണ്ടറിഞ്ഞ് സൂക്ഷ്മമായി തയ്യാറാക്കിയതാണ് ഓരോ വ്യാഖ്യാനവും. ഓരോ കൃതിക്കും മുനി നാരായണപ്രസാദ് ആമുഖവും എഴുതിയിട്ടുണ്ട്.

കേരളത്തിന്റെ സാമൂഹ്യമണ്ണിനെയും ആത്മീയ മണ്ണിനെയും ഉഴുതുമറിച്ചുകൊണ്ട് മാറ്റങ്ങളുടെ വിത്തുവിതച്ച് കേരളത്തെ ഒരുക്കിയെടുത്ത ആധുനിക കേരളത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീനാരായണഗുരുവിന്റെ അമൂല്യരചനകളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം സാംസ്‌കാരികരംഗത്ത് മികച്ച അഭിപ്രായം നേടിയിരുന്നു.

മുനി നാരായണപ്രസാദ്

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജഗുരു സ്ഥാപിച്ച നാരായണഗുരുകുല പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ അധ്യക്ഷനാണ് മുനി നാരായണപ്രസാദ്. നടരാജഗുരുവും ഗുരു നിത്യചൈതന്യ യതിയുമായിരുന്നു മുന്‍ അധ്യക്ഷന്മാര്‍. സിവില്‍ എഞ്ചിനീയറിങില്‍ ബിരുദമെടുത്ത് പൊതുമരാമത്തുവകുപ്പില്‍ ഓവര്‍സിയറായി ജോലി നോക്കവേയാണ് മുനി നാരായണപ്രസാദ് അതു രാജിവച്ച് നാരായണഗുരു കുലത്തിന്റെ മുഴുവന്‍
സമയ പ്രവര്‍ത്തകനായത്. 1971-ല്‍ നടരാജ ഗുരുവാണ് അദ്ദേഹത്തിന് ബ്രഹ്മചാരിദീക്ഷ നല്‍കിയത്. 1984-ല്‍ ഗുരു നിത്യചൈതന്യയതി മുനി നാരായണപ്രസാദിന് സന്യാസദീക്ഷ നല്‍കി. ശ്രീനാരായണഗുരുവിന്റെ മുഴുവന്‍ കൃതികളും അദ്ദേഹം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ട് സ്വതന്ത്രകൃതികളും പതിനേഴ് ഇംഗ്ലീഷ് കൃതികളും മുനി നാരായണപ്രസാദ് രചിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ മുഴുവന്‍ കൃതികള്‍ക്കും ലളിതവും വിശദവുമായ വ്യാഖ്യാനങ്ങളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.

പുസ്തകം ഓണ്‍ലൈന്‍സ്‌റ്റോര്‍ വഴി ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.