ഒ.വി.വിജയന്‍-മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍
എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു തന്ന കഥാകാരനായിരുന്നു ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി വിജയന്‍.
മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍ ഒ വി വിജയന്റെ മാസ്റ്റര്‍പീസ് രചനക
ളില്‍ നിന്നും തിരഞ്ഞെടുത്ത
✔️തലമുറകള്‍
✔️ഖസാക്കിന്റെ ഇതിഹാസം
✔️ധര്‍മ്മപുരാണം
✔️ഒ.വി. വിജയന്റെ കഥകള്‍
1,474 രൂപ വിലയുള്ള 4 പുസ്തകങ്ങള്‍ ഇപ്പോള്‍ ഒന്നിച്ച് സ്വന്തമാക്കാം ₹1,105 രൂപയ്ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ. ഓര്‍ക്കുക ഈ അവസരം ഇന്ന് ഒരു ദിവസം കൂടി മാത്രം!
മനുഷ്യജീവിതത്തിന്റെ വിപരീത സമസ്യയെ ആവിഷ്‌കരിക്കാനുള്ള ദാര്‍ശനിക യത്‌നങ്ങളാണ് ഒ.വി വിജയന്റ എല്ലാ രചനകളും. വൃദ്ധനും നിസ്സഹായനുമായ വെള്ളായിയപ്പന്റെ കഥ പറഞ്ഞ കടല്‍ തീരത്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കാറ്റ് പറഞ്ഞ കഥ, അശാന്തി തുടങ്ങിയ കഥകളിലെല്ലാം തന്നെ മനുഷ്യജീവിതത്തിലെ എക്കാലത്തെയും സന്ദിഗ്ദ്ധതകളെ വിജയന്‍ മനോഹരമായി ചിത്രീകരിച്ചു. അദ്ദേഹത്തിന്റെ ഒട്ടുമുക്കാല്‍ കഥകളിലും വേറിട്ട ആഖ്യാന സവിശേഷത ദര്‍ശിക്കാം. ഒരു ഭൂമികയില്‍ തന്നെ നിലയുറപ്പിക്കാതെ മനുഷ്യമനസ്സുകളിലേക്കും സമൂഹത്തിലേക്കും ഒരുപോലെ കണ്ണുനട്ട് അവിടുന്ന് ആര്‍ജ്ജിച്ചെടുത്ത സംഭവങ്ങളെ തന്മയത്വത്തോടെ ആവിഷ്‌ക്കരിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധപതിപ്പിച്ചത്.
കഥാരചനയില്‍ നിന്നും നോവല്‍ രചനയിലേക്ക് തിരിഞ്ഞ അദ്ദേഹത്തിന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം ഇന്ത്യന്‍ ഭാഷാ സാഹിത്യങ്ങളിലെതന്നെ അപൂര്‍വ്വതയായാണ് വിലയിരുത്തപ്പെടുന്നത്. നോവല്‍ സാഹിത്യത്തെ ക്ലാസ്സിക് തലത്തിലേയ്ക്ക് ഉയര്‍ത്തിയ കാലാതിവര്‍ത്തിയായ ഈ നോവല്‍ മലയാളത്തില്‍ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്നു.
Comments are closed.