DCBOOKS
Malayalam News Literature Website

മലബാർ പോരാട്ടത്തിന്റെ യഥാർത്ഥ ചരിത്രം അറിയാന്‍ 4 ചരിത്രസഹായികള്‍!

MALLABAR REBELLION
MALLABAR REBELLION

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിലൂടെ കേരളചരിത്രത്തിലെ വീരേതിഹാസങ്ങളില്‍ സ്ഥാനം പിടിച്ച 1921ലെ മലബാര്‍ വിപ്ലവം.വിപ്ലവത്തിനു നേതൃത്വം നല്‍കിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ധീരനായകനായിരുന്ന ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കുന്നുവെന്ന സംവിധായകന്‍ ആഷിഖ് അബുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി വിവാദങ്ങളാണ് തലപൊക്കിയത്.

ആരായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി? എന്തായിരുന്നു മലബാര്‍ കലാപം?ചരിത്രം ആഴത്തിലറിയാന്‍ ഇതാ 4 ചരിത്രസഹായികള്‍. 1058 രൂപ വിലയുള്ള പുസ്തകക്കൂട്ടം 795 രൂപയ്ക്ക്   ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOURS -ലൂടെ  വായനക്കാര്‍ക്ക് സ്വന്തമാക്കാം.

മലബാര്‍ കലാപം 1921-22- എം.ഗംഗാധരന്‍ M Gangadharan-Malabar Kalapam 1921-22കര്‍ഷകകലാപം, സാമുദായികകലാപം, വര്‍ഗ്ഗീയലഹള, ജന്മിത്വവിരുദ്ധകലാപം, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള കലാപം എന്നിങ്ങനെ 1921’22 കാലഘട്ടത്തില്‍ മലാറില്‍ നടന്ന പോരാട്ടങ്ങളെക്കുറിച്ച് വിവിധ വ്യാഖ്യാനങ്ങളുണ്ട്, വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ആ പോരാട്ടങ്ങളെ വിവരിക്കുകയാണ് പ്രശസ്ത ചരിത്ര പണ്ഡിതനായ എം. ഗംഗാധരന്‍. ഒരേയൊരു തലം മാത്രമല്ല പോരാട്ടങ്ങള്‍ക്കുള്ളതെന്നും ചരിത്രത്തെ തുറന്നിടുകയാണ് വേണ്ടതെന്നുമുള്ള ഒരു കാഴ്ചപ്പാടിലൂടെ മലബാര്‍ കലാപരേഖകള്‍ നിരത്തുന്ന വ്യത്യസ്തമായ ചരിത്രപഠനം.

M Gangadharan-Variyamkunnathu Kunjahammed Haji-Malabar Kalapathile Kalapakarikalവാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, എം. ഗംഗാധരന്‍  ഡോ. എം. ഗംഗാധരൻ രചിച്ച മലബാർ കലാപം 1921-22 എന്ന പുസ്തകത്തിൽ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. മലബാർ കലാപത്തിലെ കലാപകാരികളാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍, ചെമ്പ്രശ്ശേരി തങ്ങള്‍ തുടങ്ങിയവര്‍. ഇവരുടെ സംഭാവനകളെക്കുറിച്ചുള്ള ചരിത്ര വ്യാഖ്യാനങ്ങളുടെ തുടര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. മലബാര്‍ കലാപത്തിലെ മറ്റു വിപ്ലവകാരികളെയും കലാപത്തിലേക്ക് ജനങ്ങളെ നയിച്ച കാരണങ്ങളെയും ഈ പുസ്തകത്തിലൂടെ ഗംഗാധരന്‍ അവതരിപ്പിക്കുന്നു.

KN Panikkar-Malabar Kalapam-Prabhuthwathinum Rajavazhchakkumethireമലബാര്‍ കലാപം- കെ.എന്‍ പണിക്കര്‍ പാരമ്പര്യചരിത്രരചയിതാക്കളില്‍നന്നു വ്യത്യസ്തമായി, സാമ്രാജ്യത്വത്തിനും പ്രഭുത്വത്തിനുമെതിരേ കര്‍ഷകജനത നടത്തിയ പോരാട്ടത്തിന്റെ ചരിത്രത്തെ വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് ഈ ഗ്രന്ഥത്തിലൂടെ കെ. എന്‍. പണിക്കര്‍. സാമുദായികലഹളയെന്ന രീതിയില്‍മാത്രം വിളിക്കപ്പെട്ട ഒരു സമാപനപരമ്പരയുടെ സങ്കീര്‍ണ്ണമായ ഒരു ചരിത്രമാണ് ഇതിലൂടെ തെളി ഞ്ഞുവരുന്നത്. സമകാലീന ചരിത്രാവസ്ഥകളോട് സക്രിയമായി പ്രതികരിക്കുന്ന ഗ്രന്ഥം എന്ന നിലയില്‍ ഇതിന്റെ മലയാള പരിഭാഷ തീര്‍ത്തും പ്രയോജനപ്രദമാണ്. വിവര്‍ത്തനം: എബി കോശി

KM Jafar-Malabar Porattam-Charithravum Nattucharithravum‘മലബാർ പോരാട്ടം -ചരിത്രവും നാട്ടുചരിത്രവും ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും കർഷകവിരുദ്ധ നയങ്ങൾക്കെതിരേ കാർഷിക സമൂഹം നടത്തിയ ചെറുത്തുനിൽപ്പിന്റെ പശ്ചാത്തലത്തിൽ രചിച്ച മലബാർ പോരാട്ടത്തിന്റെ യഥാർത്ഥ ചരിത്രം ,കെ എം ജാഫർ രചിച്ച ‘മലബാർ പോരാട്ടം -ചരിത്രവും നാട്ടുചരിത്രവും ‘ . ‘ഏറനാടൻ പുലി’ എന്നറിയപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവർത്തനങ്ങളെ രേഖകളുടെയും വാമൊഴികളുടെയും അടിസ്ഥാനത്തിൽ രേഖപ്പെടുത്തുകയാണിവിടെ. അതോടൊപ്പംതന്നെ അദ്ദേഹത്തോടൊപ്പം സമരത്തിന് നേതൃത്വം വഹിച്ച ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജി, ആലി മുസ്‌ലിയാർ, ചെമ്പ്രശ്ശേരി തങ്ങൾ, മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എന്നിവരടങ്ങുന്ന നേതാക്കളുടെ ത്യാഗനിർഭരമായ പങ്കിനെയും ഈ കൃതിയിൽ അനാവരണം ചെയ്യുന്നു.

4 പുസ്തകങ്ങള്‍ ഒന്നിച്ച് സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.