DCBOOKS
Malayalam News Literature Website

നിങ്ങളുടെ ചിന്തകളെ ഉണര്‍ത്തുന്ന രചനകള്‍!

HARARI COLLECTION
HARARI COLLECTION

മനുഷ്യനെപ്പറ്റി, മനുഷ്യന്‍റെ ഇന്നലെകളെയും നാളെകളെയും പറ്റി പഠിക്കാന്‍ ജീവിതം മാറ്റി വച്ചിരിക്കുന്ന മനുഷ്യനാണ് ഇസ്രയേലുകാരനായ യുവാല്‍ നോവ ഹരാരി. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ബിരുദമെടുത്ത യുവാല്‍ നോഹ ഹരാരി ജറുസലേമിലെ ഹീബ്രു സര്‍വ്വകലാശാലയില്‍ ലോകചരിത്ര അധ്യാപകനാണ്. പാശ്ചാത്യ അക്കാദമി പഠനരംഗത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന രചനകളുടെ സ്രഷ്ടാവ് കൂടിയാണ് അദ്ദേഹം. ഇന്നു ജീവിച്ചിരിക്കുന്ന സാപിയന്‍സില്‍ മൗലികചിന്തകളുടെ ഒരു കേന്ദ്രം ഹരാരിയുടെ തലച്ചോറാണ്.

സാപ്പിയൻസിന്റെയും ഹോമോ ദിയൂസിന്റെയും രചയിതാവിൽനിന്നും പിറവിയെടുത്ത നാല് ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ ഒന്നിച്ച് സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ. 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍, ഹോമോ ദിയൂസ്,  സാപിയന്‍സ് എന്നീ മൂന്ന് പുസ്തകങ്ങളുള്ള 1448 രൂപാ വിലയുള്ള പുസ്തകക്കൂട്ടം കേവലം 1086 രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാം.

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന, മഹത്തായ ഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും വായിക്കേണ്ടതാണ് ഈ മൂന്ന് പുസ്തകങ്ങളും.

21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍ ബിഗ് ഡേറ്റയും അൽഗോരിതങ്ങളും നമ്മളുടെ ജീവിതത്തെ സ്വാധീനിക്കാൻ പോകുന്നതെങ്ങനെ വ്യാജവാർത്തകളുടെ കുത്തൊഴുക്കും ദിനംപ്രതി മാറുന്ന സാങ്കേതികവിദ്യകളും സാമൂഹ്യജീവിതത്തെ പരിണമിപ്പിക്കാൻ പോകുന്നതെങ്ങനെ? മഹാമാരികളും ഭീകരവാദവും മനുഷ്യരാശിയെ ഇല്ലാതാക്കുമോ? സംഭ്രമങ്ങളുടെ ഇക്കാലത്ത് മനുഷ്യഭാവിയെക്കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ കൃതി.

ഹോമോ ദിയൂസ് ഇവിടെനിന്നും നാം ഇനി എങ്ങോട്ടു പോകും? നമ്മുടെ കൈകളിൽനിന്നും നാശോന്മുഖമായ ഈ ലോകത്തെ എങ്ങനെയാണ് സംരക്ഷിക്കുക? നാം ജീവിക്കുന്ന ലോകത്ത് നേരിടേണ്ടിവരുന്ന വെല്ലുവിളികൾക്കുള്ള ഉത്തരങ്ങളാണ് ഹോമോ ദിയൂസ് നൽകുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പരുവപ്പെടുത്തുന്ന കൃത്രിമ ജീവൻ മുതൽ അമരത്വം വരെയുള്ള മാനവരാശിയുടെ പദ്ധതികളും സ്വപ്‌നങ്ങളും പേടിസ്വപ്‌നങ്ങളും ഈ കൃതി വെളിവാക്കുന്നു.

സാപിയന്‍സ് യുവാൽ നോവാ ഹരാരി മാസ്റ്റർപീസ് പരമ്പരയിലെ ആദ്യപുസ്തകം ഹരാരിയുടെ മാസ്റ്റർപീസ് തീ നമുക്കു ശക്തി തന്നു കിംവദന്തി നമ്മെ ഒരുമിപ്പിച്ചു കൃഷി നമ്മെ കൂടുതൽ വിശപ്പുള്ളവരാക്കി പുരാണങ്ങൾ ക്രമസമാധാനം സംരക്ഷിച്ചു പണം നമുക്കു ലക്ഷ്യം തന്നു വൈരുദ്ധ്യങ്ങൾ സംസ്കാരം സൃഷ്ടിച്ചു ശാസ്ത്രം നമ്മെ അപകടകാരികളാക്കി നിസ്സാരരായ ആൾക്കുരങ്ങുകളിൽ നിന്നും ലോകാധിപരിലേക്കുള്ള നമ്മുടെ വളർച്ചയുടെ അസാധാരണ ചരിത്രത്തിന്റെ ത്രസിപ്പിക്കുന്ന വിവരണം.

പുസ്തക്കൂട്ടത്തിനായി സന്ദര്‍ശിക്കൂ

 

Comments are closed.