DCBOOKS
Malayalam News Literature Website

നിഗൂഢതകളിലൂടെ വായനക്കാരെ ഹരംകൊള്ളിക്കുന്ന ഡാന്‍ ബ്രൗണ്‍ മാജിക്ക്!

 

DAN BROWN HITS
DAN BROWN HITS

വായിച്ചുതീര്‍ത്തിട്ട് മാത്രം താഴെവയ്ക്കാന്‍ പറ്റൂ എന്ന നിലയില്‍ പുസ്തകത്തിലൂടെ വായനക്കാരെ കൊണ്ടുപോകാന്‍ കഴിവുള്ള ജാലവിദ്യക്കാരനാണു അമേരിക്കൻ എഴുത്തുകാരൻ ഡാന്‍ ബ്രൗണ്‍. നിഗൂഢതകളിലൂടെ വായനക്കാരെ ഹരംകൊള്ളിക്കുന്നഅദ്ദേഹത്തിന്റെ ഡാ വിഞ്ചി കോഡ്, ലോസ്റ്റ് സിംബല്‍,
മാലാഖമാരും ചെകുത്താന്മാരും എന്നീ മൂന്ന് പുസ്തകങ്ങള്‍ ഇപ്പോള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ ഒന്നിച്ച് സ്വന്തമാക്കാം കേവലം 1245 രൂപയ്ക്ക്.

ഡാ വിഞ്ചി കോഡ് പാരീസില്‍ പ്രഭാഷണത്തിനെത്തിയ ഹാര്‍വാര്‍ഡ് ചിഹ്നശാസ്ത്രജ്ഞന്‍ Textറോബര്‍ട്ട് ലാങ്ഡണ് രാത്രിയില്‍ അടിയന്തരമായൊരു ഫോണ്‍സന്ദേശം ലഭിക്കുന്നു. ലൂവ്‌റ് മ്യൂസിയത്തിന്റെ ക്യുറേറ്റര്‍ ഴാക് സൊനീയര്‍ കൊല്ലപ്പെട്ടിരിക്കുന്നു. മ്യൂസിയത്തിനുള്ളില്‍ കിടന്ന മൃതദേഹത്തിനു സമീപം കുഴക്കുന്നൊരു സന്ദേശം പൊലീസ് കാണുന്നു– ഒരു കോഡ്. ലിയനാര്‍ഡോ ഡാ വിഞ്ചിയുടെചിത്രങ്ങളിലേക്കാണ് അത് ലാങ്ഡണെ നയിച്ചത്. വിശദാംശങ്ങള്‍ തേടിയുള്ള അന്വേഷണത്തില്‍ സോഫി നെവെ എന്ന ഫ്രഞ്ച് ക്രിപ്‌റ്റോളജിസ്റ്റും ലാങ്ഡണൊപ്പമുണ്ട്. ഡാ വിഞ്ചിയുടെ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കണ്ടുന്നസൂചനകള്‍ കണ്ട് ഇരുവരും അമ്പരക്കുന്നു. സിയോനിലെ പ്രയറി എന്ന രഹസ്യ സംഘത്തില്‍ അംഗമായിരുന്നു ഴാക് സൊനീയറെന്ന് അവര്‍ക്കു വെളിപ്പെടുന്നു. വിക്ടര്‍യൂഗോ, സര്‍ ഐസക് ന്യൂട്ടന്‍, ബോട്ടിസെല്ലി തുടങ്ങിയവര്‍ക്കു ബന്ധമുണ്ടായിരുന്ന സംഘമാണത്. പ്രയറിയുടെ ഏറ്റവും പരിശുദ്ധമായ രഹസ്യം സംരക്ഷിക്കാന്‍ സൊനീയര്‍ തന്റെ ജീവിതം ബലി കൊടുക്കുകയായിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ലാങ്ഡണും സോഫിയും കോഡിന്റെ ചുരുളഴി ക്കണം. അല്ലെങ്കില്‍ പ്രയറിയുടെ രഹസ്യം — വിസ്മയാവഹമായ ചരി്രതസ ത്യം – എന്നെന്നേക്കുമായി നഷ്ടപ്പെടും… അവിസ്മരണീയ വായനാനുഭവം നല്‍കുന്ന അസാധാരണ നോവല്‍. വിവര്‍ത്തകര്‍: ജോമി തോമസ്, ആര്‍. ഗോപീകൃഷ്ണന്‍.
ലോസ്റ്റ് സിംബല്‍ ഡാന്‍ ബ്രൗണിന്റെ പ്രശസ്തമായ റോബര്‍ട്ട് ലാങ്ഡണ്‍ നോവലുകളില്‍ മൂന്നാമത്തേത്. Textഅമേരിക്കന്‍ സാമ്രാജ്യസ്ഥാപകരും ബിസിനസ്സുകാരും ശാസ്ത്രജ്ഞരുമൊക്കെ അംഗങ്ങളായ ഫ്രീമേസണ്‍ സംഘം ആഭിചാരങ്ങളിലൂടെ കരസ്ഥമാക്കിയ ശക്തിയുടെ രഹസ്യം റോബര്‍ട്ട് ലാങ്ഡന്റെ കൈവശമുള്ള ഒരു പിരമിഡിലാണെന്ന് വിശ്വസിക്കുന്ന മലഖ് അത് സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. ജീവന്‍പോലും അപകടപ്പെടുത്തി അത് ചെറുക്കുന്ന ലാങ്ഡണ്‍. അമേരിക്കന്‍ സര്‍ക്കാരും സി ഐ എ യും ഒക്കെ ഉള്‍പ്പെടുന്ന ഒരു വലിയ ഗൂഢാലോചനയും അന്വേഷണവുമൊക്കെയായി പുരോഗമിക്കുന്ന ലോസ്റ്റ് സിംബല്‍ ജിജ്ഞാസയും ഉദ്വേഗവും നിറയ്ക്കുന്ന വായനാനുഭവം പകരുന്നു. ഡാവിഞ്ചി കോഡ്, മാലാഖമാരും ചെകുത്താന്മാരും എന്നീ കൃതികള്‍ക്കുശേഷം റോബര്‍ട്ട് ലാങ്ഡണ്‍ കേന്ദ്രന്ദകഥാപാത്രമാകുന്ന ഏറ്റവും പുതിയ നോവല്‍. നിഗൂഢമായ ഭാഷയും ചിഹ്നങ്ങളും സംഭവങ്ങളും നിറഞ്ഞ ആ രഹസ്യലോകത്തിലേക്കുള്ള വാതില്‍ തുറക്കുകയാണ് ലോസ്റ്റ് സിംബല്‍. വിവര്‍ത്തനം: ജോണി എം.എല്‍.
മാലാഖമാരും ചെകുത്താന്മാരും ആന്റിമാറ്ററിന്റെ സഹായത്തോടെ വത്തിക്കാൻ നഗരത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഇലിയുമിനാറ്റി എന്ന ഭ്രാതൃസംഘടനയെ ഇല്ലായ്മ ചെയ്യാൻ റോബർട്ട് ലാങ്ടൻ എന്ന ചിഹ്നശാസ്ത്രകാരൻ നടത്തുന്ന സാഹസികയജ്ഞത്തിന്റെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.

 

Comments are closed.